Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു,ആറ് ലക്ഷം രൂപ വരെ വാർഷികവരുമാനമുള്ളവർക്ക് അപേക്ഷിക്കാം


പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉന്നത പഠനത്തിനായി പോകുന്നതിന് നൽകുന്ന ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിക്ക് സംസ്ഥാന സർക്കാർ അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനം നിലവാരം പുലർത്തി വരുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉന്നത പഠനം നടത്തുന്നതിനാണ് സ്കോളർഷിപ്പ് നൽകുന്നത്.

മെഡിക്കൽ/ എൻജിനിയറിങ്/ സയൻസ്/ അഗ്രികൾച്ചറൽ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്മെന്റ്/ കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഉപരിപഠനം (PG/Ph.D കോഴ്സുകൾക്ക് മാത്രം) നടത്തു ന്നതിനായാണ് ഈ സ്കോളർഷിപ്പ് നൽകുന്നത്.പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയാണ് ഓവർ സീസ് സ്ലോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നത്.

കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ അധികമാകാത്തവർക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാനുള്ളത്.സ്കോളർഷിപ്പിനുള്ള അപേ ക്ഷ സമർപ്പിക്കുന്നതിനായി ജനുവരി 23ന് (23-01-2026) ഇഗ്രാന്റസ് പോർട്ടൽ ഓപ്പൺ ചെയ്യും. അവസാന തീയതി ഫെബ്രുവരി അഞ്ച് (05-02-2026) ആണ്.

ന്യുനപക്ഷ ക്ഷേമവകുപ്പ് വിദേശ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നതിനാൽ, ന്യൂനപക്ഷവിഭാഗ ത്തിലെ വിദ്യാർത്ഥികൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതില്ല. അപേക്ഷകരിൽ ഏറ്റവും കുറവ് കുടുംബ വാർഷിക വരുമാനമുള്ള ആദ്യത്തെ 20 വിദ്യാർത്ഥികൾക്ക് അർഹതയുടെ അടിസ്ഥാനത്തിൽ പരമാവധി 10 ലക്ഷം രൂപയും തുടർന്നുള്ള 30 പേർക്ക് പഠന പ്രവേശനത്തിനു മുമ്പുള്ളതോ പ്രവേശന ത്തിന് ശേഷമുള്ള പ്രാരംഭ ചെലവിനോ ആയി പരമാവധി അഞ്ച് ലക്ഷം രൂപയുമാണ് സ്കോർഷിപ്പായി അനുവദിക്കുക.

അപേക്ഷകരുടെ പ്രായം 40 വയസ്സിന് താഴെയായിരിക്കണം. പി എച്ച് ഡി ഒഴികെയുള്ള കോഴ്സുകൾക്ക് പരമാവധി മൂന്ന് വർഷമുള്ള കോഴ്സുകൾക്കായിരിക്കും സ്കോളർഷിപ്പ് തുക അനുവദിക്കുക. ഈ ഗ്രാ ന്റ്സ് വെബ്സൈറ്റായ www.egrantz.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ നൽകണം. മാനദണ്ഡ ങ്ങളും നിർദേശങ്ങളും അടങ്ങിയ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഡയറക്ടറേറ്റിൽ ബന്ധപ്പെടണം. ഫോൺ: 0471 2727379.


Read Previous

അവളെ ജയിലില്‍ നിന്ന് പുറത്തുവിടരുത്; ഇനി ഒരു അച്ഛനും അമ്മയ്ക്കും ഈ ഗതി വരരുത്’

Read Next

എൻജിനിയറിങ് ബിരുദമുള്ളവർക്ക് തദ്ദേശ വകുപ്പിൽ ജോലി, 126 ഒഴിവുകൾ; ജനുവരി 30 വരെ അപേക്ഷിക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »