Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എമ്പുരാനെയും മറികടന്ന് ലോക ഒന്നാമത്; മലയാള സിനിമയിൽ പുതിയ ഇൻഡസ്ട്രി ഹിറ്റ്


മലയാള സിനിമയിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി ലോക. മോഹൻലാൽ ചിത്രമായ എമ്പുരാനെ മറികടന്നാണ് കല്യാണി പ്രിയദർശൻ പ്രധാനവേഷത്തിലെത്തിയ ‘ലോക ചാപ്റ്റൻ വൺ ചന്ദ്ര’ ഒന്നാമത് എത്തിയത്. റിലീസായി 23 ദിവസം കൊണ്ട് 270 കോടി രൂപയാണ് ലോക ആഗോളതലത്തിൽ നേടിയത്. എമ്പുരാൻ്റെ ആകെ കളക്ഷൻ 266 കോടി രൂപയാണ്.

നേരത്തെ തന്നെ മഞ്ഞുമ്മൽ ബോയ്സ് (242 കോടി), തുടരും (234 കോടി), 2018 (175 കോടി) എന്നീ സിനിമക ളെയൊക്കെ മറികടന്ന ലോക ഇപ്പോൾ എമ്പുരാനെയും പിന്നിലാക്കി. കേരള ബോക്സോഫീസിൽ നിന്ന് മാത്രം സിനിമ 132 കോടി രൂപ നേടി. വിദേശത്തുനിന്നും സിനിമ 100 കോടി രൂപ കളക്ട് ചെയ്തു. കേരള ബോക്സോഫീസിലെ കളക്ഷനിൽ ഒന്നാം സ്ഥാനത്ത് മോഹൻലാൽ സിനിമയായ തുടരും തന്നെയാണ് ഇപ്പോഴും ഉള്ളത്. 118.90 കോടി രൂപയാണ് തുടരും കേരളത്തിൽ നിന്ന് നേടിയത്.

കല്യാണി പ്രിയദർശനെ പ്രധാന കഥാപാത്രമാക്കി ഡോമിനിക് അരുൺ സംവിധാനം ചെയ്ത സിനിമയാണ് ലോക, ചാപ്റ്റൻ വൺ ചന്ദ്ര. ശാന്തി ബാലചന്ദ്രനും ഡൊമിനികും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം ഓഗസ്റ്റ് 28നാണ് റിലീസായത്. നസ്ലൻ, അരുൺ ചന്തു, സാൻഡി മാസ്റ്റർ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചു.


Read Previous

തലവേദനയും കഴുത്ത് വേദനയും അവഗണിക്കരുത്; മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍

Read Next

ആഗോള അയ്യപ്പ സംഗമം ദയനീയമായി പരാജയപ്പെട്ടു’; യോഗി ആദിത്യനാഥിന്റെ അദൃശ്യ സാന്നിധ്യം സംസ്ഥാന ബിജെപിക്കുള്ള അടിയെന്നും എപി അനിൽകുമാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »