
കുവൈത്തിലേക്ക് മൂന്നാമത് ബാച്ച് ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ ഇൗ മാസം തന്നെ എത്തും. പ്രാദേശിക ഏജൻറ് വഴിയാണ് എത്തിക്കുന്നത്. ലാബ് പരിശോധനയും വിശകലനങ്ങളും പൂർത്തിയായിട്ടുണ്ട്. വാക്സിൻ എത്തിയാലുടൻ രണ്ടാം ഡോസ് സ്വീകരിക്കാൻ അധികൃതർ ആളുകൾക്ക് സന്ദേശം അയച്ചുതുടങ്ങും.
രണ്ടു മാസങ്ങൾക്കിടയിലെ ഇടവേള നാലു മാസത്തിൽ കൂടില്ല. കാനഡ, തുർക്കി, സ്പെയിൻ, ഫ്രാൻസ്, ഡെന്മാർക്ക് തുടങ്ങി വിവിധ രാജ്യങ്ങളിൽ നാലുമാസ ഇടവേളയിലാണ് രണ്ടു ഡോസ് വാക്സിൻ നൽകുന്നത്. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇറക്കുമതിക്കുള്ള എല്ലാ ബാധ്യതകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടും ഉൽപാദകരുടെ ഭാഗത്തുനിന്നുള്ള പ്രശ്നങ്ങൾ കാരണമാണ് വൈകിയത്.