Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിവാദവ്യൂഹത്തിൽ ‘പത്മ’! പുരസ്‌കാരങ്ങൾ; ഇത് തെരഞ്ഞെടുപ്പ് ആയുധമെന്ന് പ്രതിപക്ഷം, കണക്ക് പുറത്തുവിട്ട് കോണ്‍ഗ്രസ്


ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതികളിൽ ഒന്നായ പത്മ പുരസ്‌കാരങ്ങൾ തെരഞ്ഞെടുപ്പ് ആയുധമാക്കിയെന്ന് ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. നിയമസഭാ തെരഞ്ഞെ ടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പുരസ്‌കാരത്തിന് അധികവും തെരഞ്ഞെ ടുക്കപ്പെട്ടതെന്നാണ് ഉയർന്നു വരുന്ന ആരോപണം. പത്മ അവാര്‍ഡുകള്‍ കേന്ദ്രം ഒരു “തെരഞ്ഞെടുപ്പ് ആയുധം” ആക്കിയെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

2026 ലെ പത്മ പുരസ്‌കാരങ്ങൾ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഞായറാഴ്‌ച പ്രഖ്യാപിച്ചിരുന്നു. അഞ്ച് പേർക്ക് പത്മവിഭൂഷൺ പുരസ്‌കാരവും 13 പേർക്ക് പത്മഭൂഷണും 113 പേർക്ക് പത്മശ്രീ പുരസ്‌കാ രവുമാണ് പ്രഖ്യാപിച്ചത്. ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ നൽകിയത് തെരഞ്ഞെടുപ്പ് നടക്കാനിരി ക്കുന്ന സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് എന്ന ആരോപണവുമായി കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് മുന്‍ഗണന നല്‍കി പത്മ അവാര്‍ഡുകൾ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ കേന്ദ്ര സര്‍ക്കാര്‍ എളുപ്പമാക്കിയിട്ടുണ്ടെന്നും കാര്‍ത്തി ചിദംബരം ആരോപിച്ചു. “ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ് എന്നതിനെ കേന്ദ്ര സർക്കാരിൻ്റെ ഇത്തരത്തിലുള്ള പ്രവൃത്തി പുരസ്‌കാര പ്രക്രിയയുടെ പ്രാധാന്യം ഇല്ലാതാക്കി. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യക്തികളെ തെരഞ്ഞെടുക്കുക വഴി പ്രക്രിയ ഇപ്പോൾ വളരെ ലളിത മാക്കിയിരിക്കുകയാണ്,” കാര്‍ത്തി ചിദംബരം എക്‌സിൽ കുറിച്ചു.

പുരസ്‌കാര ജേതാക്കളിൽ വലിയൊരു ശതമാനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഉദാഹരണത്തിന്, 2026-ൽ പുരസ്‌കാരം ലഭിച്ചവരിൽ 37% പേരും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്, എന്നാൽ ജനസംഖ്യയിൽ ഇവരുടെ പങ്ക് വെറും 18% മാത്രമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

കല, സാംസ്‌കാരികം, സാമൂഹിക പ്രവർത്തനം, പൊതുകാര്യങ്ങൾ, ശാസ്ത്രം, എഞ്ചിനീയറിങ്, വ്യാപാരം, വ്യവസായം, വൈദ്യം, സാഹിത്യം, വിദ്യാഭ്യാസം, കായികം, സിവിൽ സർവീസ് തുടങ്ങിയ വിവിധ മേഖലകളിലാണ് പ്രതിഭ തെളിയിച്ചവർക്കാണ് പുരസ്‌കാരം നൽകുന്നത്. അസാധാരണവും വിശിഷ്‌ടവുമായ സേവനത്തിന് ‘പത്മവിഭൂഷൺ’ നൽകുന്നു. ഉന്നതമായ വിശിഷ്‌ട സേവനത്തിന് ‘പത്മഭൂഷണും’ വിവിധ മേഖലകളിലെ വിശിഷ്‌ട സേവനത്തിന് ‘പത്മശ്രീ’യുമാണ് നൽകുന്നത്.

വിവാദത്തിൽ “പത്മ പുരസ്‌കാരങ്ങളുടെ തെരഞ്ഞെടുപ്പ്”

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് പത്മ പുരസ്‌കാരങ്ങൾ നൽകിയതെന്ന ആരോപണവുമായി അശോക സർവകലാശാലയിലെ വിസിറ്റിങ് പ്രൊഫസറും ‘പ്രൊഫഷണൽസ് കോൺഗ്രസ് ആൻഡ് ഡാറ്റ അനലിറ്റിക്‌സ്’ ചെയർമാനുമായ പ്രവീൺ ചക്രവർത്തി പ്രതികരിച്ചു.

പത്മ അവാർഡുകൾ പോലും മോദി സർക്കാർ തെരഞ്ഞെടുപ്പ് ആയുധമാക്കി മാറ്റിയെന്നും ഈ വർഷ ത്തെ പത്മ പുരസ്‌കാര ജേതാക്കളിൽ 37% പേരും തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാ ണെന്നും പ്രവീൺ ചക്രവർത്തി എക്‌സിൽ കുറിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങ ളിലെ വ്യക്തികള്‍ക്ക് കൂടുതല്‍ അവാര്‍ഡുകള്‍ നല്‍കിയെന്നത് ചൂണ്ടിക്കാട്ടുന്ന പട്ടിക ഉള്‍പ്പെടെയാണ് കോണ്‍ഗ്രസ് നേതാവ് പുറത്തുവിട്ടത്. അതേസമയം മുൻകാലങ്ങളെ അപേക്ഷിച്ച് പുരസ്‌കാര പ്രക്രിയ കൂടുതൽ സുതാര്യമായെന്നും ‘അൺസങ് ഹീറോസ് എന്ന വിഭാഗത്തിലൂടെ സാധാരണക്കാരെ അംഗീകരിക്കുന്നുണ്ടെന്നും സർക്കാർ അവകാശപ്പെടുന്നു


Read Previous

77-ാം റിപ്പബ്ലിക് ദിനം റിയാദ് ഇന്ത്യന്‍ എംബസി വിപുലമായി ആഘോഷിച്ചു.

Read Next

റിപ്പബ്ലിക് ദിനത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം മൂന്നാംനിരയില്‍; ബിജെപിക്കെതിരെ കോണ്‍ഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »