പഹൽഗാം ഭീകരാക്രണം; അസമിലെ ഒരു ബ്രാഹ്മണ കുടംബത്തെ കലിമ’ മരണമുഖത്ത് നിന്ന് രക്ഷിച്ചത് ഇങ്ങനെ


ഗുവാഹത്തി/സില്‍ചര്‍: ഭീകരര്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചും പേര് ചോദിച്ചും ഹിന്ദു വിഭാഗത്തില്‍ പെട്ടവരെ കൊന്ന് തള്ളിയപ്പോള്‍ ഇസ്ലാമിക വിശ്വാസ പ്രഖ്യാപനമായ കലിമ ചൊല്ലാന്‍ അറിയാവുന്നത് കൊണ്ട് മാത്രം അസമിലെ സില്‍ച്ചറില്‍ നിന്നുള്ള ഒരു ഹിന്ദു കുടുംബം ഭീകരരരുടെ തോക്കിന്‍മുനയില്‍ നിന്ന് രക്ഷപ്പെട്ടു.

രണ്ട് ദിവസം മുമ്പാണ് അസം സര്‍വകലാശാല പ്രൊഫസര്‍ ദേബാശിഷ് ഭട്ടാചാര്യയും കുടുംബവും കശ്‌മീര്‍ സന്ദര്‍ശനത്തിനെത്തിയത്. ബൈസരനില്‍ ഭീകരര്‍ അഴിഞ്ഞാടിയ ദിവസം ദൗര്‍ഭാഗ്യവശാല്‍ അവരും അവിടെ ഉണ്ടായിരുന്നു. ഭീകരര്‍ ആക്രമണം തുടങ്ങിയപ്പോള്‍ അവര്‍ മറ്റ് സന്ദര്‍ശകര്‍ക്കൊപ്പം കാട്ടിനുള്ളിലേക്ക് ഓടി ഒളിച്ചു. എന്നാല്‍ ഇവര്‍ രണ്ട് ഭീകരരുടെ കണ്ണില്‍ പെട്ടു. ഇവരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കലിമ ചൊല്ലാന്‍ ഭീകരര്‍ ആവശ്യപ്പെട്ടു. ഈ കുടുംബത്തിന് കലിമ അറിയാമായിരുനനത് കൊണ്ട് ഭീകരരുടെ തോക്കിന്‍മുനയില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടു. കലിമ ചൊല്ലിയതോടെ ഭീകരര്‍ അവരെ വെറുതെ വിട്ടു.

ഏപ്രില്‍ 21നാണ് തങ്ങള്‍ ശ്രീനഗറില്‍ എത്തിയതെന്ന് ഇവര്‍ പറയുന്നു. പിറ്റേ ദിവസം രാവിലെ പഹല്‍ഗാമിലെത്തി. പഹല്‍ഗാമിലെ സഞ്ചാര കേന്ദ്രത്തിലേക്ക് പോകണമെങ്കില്‍ കുതിരപ്പുറത്ത് മാത്രമേ സാധ്യമാകൂ. അങ്ങനെ രാവിലെ 11.30യോടെ ആ യാത്ര തുടങ്ങി. രണ്ട് മണിയോടെ അവിടെ എത്തിയെന്നും ഭട്ടാചാര്യ പറഞ്ഞു.

താനും ഭാര്യയും മകനും അവിടെയെത്തി മിനിറ്റുകള്‍ക്കുള്ളിലാണ് തങ്ങളെ വെടിയൊച്ചകള്‍ സ്വാഗതം ചെയ്‌തതെന്നും ഭട്ടാചാര്യ പറഞ്ഞു. തങ്ങളെത്തി കേവലം പത്ത് മിനിറ്റിനുള്ളില്‍ ആദ്യ വെടിയൊച്ച കേട്ടു. ഏകദേശം രണ്ട് മണിയായി കാണും അപ്പോഴെന്നും അദ്ദേഹം പറയുന്നു. നാട്ടുകാരനായ ഒരു ഫോട്ടോഗ്രാഫറുമായി സംസാരിച്ച് നില്‍ക്കുമ്പോഴായിരുന്നു ആദ്യ വെടിയൊച്ച കേട്ടത്. അപ്പോള്‍ താനയാളോട് എന്താണ് ആ ശബ്‌ദമെന്ന് ആരാഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടി വച്ച് കുരങ്ങന്‍മാരെ തുരത്തിിയോടിക്കുന്നതാണ് അതെന്നായിരുന്നു അയാളുടെ മറുപടി. സഞ്ചാരികള്‍ ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത് കൊണ്ട് തന്നെ തങ്ങള്‍ അക്കാര്യത്തില്‍ പിന്നെ കൂടുതല്‍ ശ്രദ്ധ കൊടുത്തില്ല.

എന്നാല്‍ ഇത് ഏറെ നേരം നീണ്ട് നിന്നില്ല. വീണ്ടും വെടിയൊച്ച കേട്ടു. സമയം പോകെ പോരെ വെടിയൊ ച്ചകളുടെ എണ്ണം വര്‍ദ്ധിച്ചു. ഞങ്ങള്‍ നിന്നതിന്‍റെ മൂന്നാല് മീറ്റര്‍ അപ്പുറം രണ്ട് സഞ്ചാരികളെ രണ്ട് പേര്‍ എത്തി വെടിവച്ച് വീഴ്‌ത്തുന്നത് മകനാണ് കാട്ടിത്തന്നത്. അവര്‍ ഉടന്‍ തന്നെ വെടിയേറ്റ് വീണു. വൃത്താ കൃതിയിലുള്ള 800 മീറ്റര്‍ സ്ഥലത്ത് പത്ത് പതിനഞ്ച് തവണ അവര്‍ വെടിവയ്‌പ് നടത്തി. അതോടെ ആ പ്രദേശം യുദ്ധഭൂമിയായി മാറിയെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

വെടിവയ്‌പ് മുറുകിയപ്പോള്‍ വെടിയേല്‍ക്കാതിരിക്കാന്‍ തങ്ങള്‍ നിലത്ത് കിടന്നു. തന്‍റെ ഭാര്യയും മകനും ഒഴികെ മറ്റെല്ലാവരും അത് തന്നെ ചെയ്‌തു. തങ്ങള്‍ ലാ ഇലാഹി ഇല്ലള്ളാ എന്ന് ചൊല്ലാനും തുടങ്ങിയെ ന്നും അദ്ദേഹം പറഞ്ഞു. ഭട്ടാചാര്യയുടെ മനസില്‍ ഉയര്‍ന്ന ഒരാശയമായിരുന്നു അത്. ബ്രാഹ്‌മണ കുടുംബ ത്തില്‍ പെട്ട ആളാണെങ്കിലും താന്‍ അത് ആവര്‍ത്തിച്ചു. അവരെ കണ്ടപ്പോള്‍ തങ്ങള്‍ക്ക് അള്ളാഹു വിനെയാണ് ഓര്‍മ്മ വന്നത്.

എന്നാല്‍ ദൈവം തന്‍റെ പ്രാര്‍ത്ഥൻ കേള്‍ക്കുമെന്ന് താനൊരിക്കലും കരുതിയില്ല. അങ്ങനെ താനും കുടുംബവും മരണവക്ത്രത്തില്‍ നിന്ന് രക്ഷപ്പെടുമെന്നും കരുതിയില്ല. അതിനിടെ ചിലര്‍ അഭയം തേടി അടുത്തുള്ള സ്ഥളങ്ങളിലേക്ക് പോയി. എന്നാല്‍ ഒരിടവും കണ്ടെത്താനായില്ല. ഇതിനിടെ ഒരു ഭീകരന്‍ തങ്ങളെ സമീപിച്ചു. ഞങ്ങളുടെ അടുത്ത് നിന്ന് നാല് മീറ്റര്‍ അകലെ അയാള്‍ നിലയുറപ്പിച്ചു. അയാള്‍ എന്തോ പറഞ്ഞെങ്കിലും തനിക്ക് മനസിലായില്ല. പെട്ടെന്ന് മുന്നില്‍ നിന്ന ഒരാളെ അയാള്‍ വെടിവച്ച് വീഴ്‌ത്തിയെന്നും ഭട്ടാചാര്യ ഓര്‍ത്തെടുത്തു.

മരണം അടുത്തെത്തിയെന്ന് അതോടെ ഉറപ്പിച്ചു. തുടര്‍ന്ന് ഭീകരന്‍ തന്നെ സമീപിച്ചു. തന്‍റെ തലയിലേക്ക് തോക്ക് ചൂണ്ടി. താന്‍ തറയിലേക്ക് നോക്കി നിന്നതിനാല്‍ അയാളുടെ മുഖം കണ്ടില്ല. എന്നാല്‍ തന്‍റെ മകന്‍ ഇതെല്ലാം കണ്ടു കൊണ്ട് നില്‍ക്കുകയായിരുന്നു. എന്താണ് നിങ്ങള്‍ പറയുന്നതെന്ന് അയാള്‍ ചോദിച്ചു. താന്‍ മറുപടി ഒന്നും പറഞ്ഞില്ല. അപ്പോഴും താന്‍ ലാ ഇലാഹി ഇല്ലള്ള എന്ന് മന്ത്രിക്കുന്നുണ്ടായി രുന്നു.

ഇത് കേട്ടതോടെ ഭീകരന്‍റെ മനസ് മാറി. എന്നാല്‍ അയാള്‍ ആളുകള്‍ക്കിടയില്‍ ചുറ്റിനടക്കുന്നത് തുടര്‍ന്നു. മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ അയാള്‍ അവിടെ നിന്ന് ദൂരേക്ക് പോയി. ഇതോടെ ഭട്ടാചാര്യയും കുടുംബവും അവിടെ നിന്ന് രക്ഷപ്പെടാനുള്ള അവസരമാണ് ഇതെന്ന് തങ്ങള്‍ക്ക് തോന്നി. എന്നാല്‍ ഇയാള്‍ പിന്നീട് പലവട്ടം തങ്ങളുടെ അടുത്തേക്ക് എത്തിയിരുന്നു. പിന്നീട് ഇയാള്‍ വളരെ ദൂരത്തേക്ക് പോയതോടെ തങ്ങള്‍ ഓടി രക്ഷപ്പെട്ട് ഒരു വേലി കടന്ന് കുന്നിന്‍മുകളിലേക്ക കയറി.

രണ്ടരമണിക്കൂറോളം നടന്ന് താനും കുടുംബവും അടുത്തുള്ള ഒരു ഗ്രാമത്തിലെത്തി. അവിടെ ഒരു ഡ്രൈവറെയും ഞങ്ങള്‍ക്ക് കിട്ടി. ഈ ഗ്രാമത്തിലെത്തിയതോടെ ഫോണിന് നെറ്റ് വര്‍ക്കും കിട്ടി. ആ സമയത്ത് ഞങ്ങളുടെ ടൂര്‍ ഡ്രൈവറും ഞങ്ങളെ വിളിച്ചു. ഒരു നാട്ടുകാരിയോട് തങ്ങള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ഡ്രൈവറോട് പറയാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടു.

പിന്നീട് അവര്‍ അയാളോട് വിശദമായി കശ്‌മീരി ഭാഷയില്‍ സ്ഥലം പറഞ്ഞ് കൊടുക്കുകയും കുന്ന് ഇറങ്ങാനുള്ള വഴി കാട്ടിത്തരുകയും ചെയ്‌തു. നേരത്തെ തങ്ങള്‍ കുതിരയെ വാടകയ്ക്ക് എടുത്തയാളുടെ അടുത്ത് അങ്ങനെ ഞങ്ങള്‍ തിരികെയെത്തി. അവര്‍ ഞങ്ങളെ രക്ഷിച്ചു. കുതിരപ്പുറത്ത് തിരികെ എത്തിച്ചു. പിന്നീട് ഞങ്ങളുടെ ഡ്രൈവര്‍ പഹല്‍ഗാമില്‍ നിന്ന് ഞങ്ങളെ ശ്രീനഗറിലെത്തിച്ചുവെന്നും ഭട്ടാചാര്യ പറഞ്ഞു. കുടുംബം ഏപ്രില്‍ 26ന് മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സാഹചര്യങ്ങള്‍ മൂലം നേരത്തെ മടങ്ങും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഞങ്ങളെ ബന്ധപ്പെട്ടു. ജില്ലാ ഭരണകൂടം ഞങ്ങളെ തിരികെ കൊണ്ടു വരാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Read Previous

പാക് ഹൈക്കമ്മീഷനിൽ എന്താണ് ആഘോഷം?’; കേക്കുമായി എത്തുന്നതിന്റെ ദൃശ്യങ്ങൾ വൈറൽ, സോഷ്യൽ മീഡിയയിൽ ചർച്ച

Read Next

സിഎംആർഎൽ- എക്‌സാലോജിക് തട്ടിപ്പിൽ വീണയ്ക്ക് മുഖ്യപങ്ക്, ശശിധരൻ കർത്തയ്‌ക്കൊപ്പം ചേർന്ന് 2.78 കോടി തട്ടിയെടുത്തു; എസ്എഫ്‌ഐഒ കുറ്റപത്രം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »