ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെയുള്ള ഭീകരപ്രവര്‍ത്തനത്തിന് പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സി (ഐഎസ്ഐ) ന്റെ കീഴില്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ‘എസ്1’ എന്ന പേരിലാണ് ഈ യൂണിറ്റ് അറിയപ്പെടുന്നതെന്നും 1993-ലെ മുംബൈ സ്ഫോടനം മുതല്‍ പഹല്‍ഗാം ആക്രമണം വരെ ഈ യൂണിറ്റിന്റെ പങ്കാളിത്തത്തോടെയാണ് നടന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

സബ് വേര്‍ഷന്‍ 1′ എന്നതിന്റെ ചുരുക്കെഴുത്താണ് ‘എസ് 1’ എന്നും രഹസ്യാന്വേഷണ വിഭാഗം പറയുന്നു. അതിര്‍ത്തികടന്നുള്ള ഭീകരവാദത്തിന്റെ പിന്നിലെ ഏറ്റവും വലിയ പ്രേകശക്തി ഈ യൂണിറ്റാണ്. പാകി സ്ഥാന് ആര്‍മിയിലെ കേണല്‍ ആണ് എസ് 1-ന് നേതൃത്വം നല്‍കുന്നത്. രണ്ട് റാങ്കിങ് ഓഫീസര്‍ മാര്‍ എസ്1 പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ഗാസി1, ഗാസി2 എന്നിങ്ങനെയാണ് ഈ രണ്ട് ഉദ്യോഗസ്ഥര്‍ അറിയപ്പെടുന്നത്. എസ്1 -ന്റെ ആസ്ഥാനം ഇസ്ലാമാബാദാണ്. മയക്കുമരുന്ന് വ്യാപാരമാണ് ഭൂരിഭാഗം ഭീകരവാദപ്രവര്‍ത്തനങ്ങളുടെയും സാമ്പത്തികസ്രോതസ്സെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏത് തരത്തിലുള്ള ബോംബുകളും സ്ഫോടകവസ്തുക്കളും അതിവിദഗ്ധമായി നിര്‍മ്മിക്കാന്‍ കഴിവുള്ളവ രാണ് എസ് 1 ലെ ഉദ്യോഗസ്ഥരും പരിശീലകരും. ചെറു ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അതിസ മര്ത്ഥരുമാണ്. ഇന്ത്യയുടെ മിക്കയിടങ്ങളിലേയും ഭൂപടങ്ങളും വിശദവിവരങ്ങളും ഈ യൂണിറ്റിന്റെ പക്കലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 25 വര്‍ഷമായി എസ് 1 യൂണിറ്റ് പ്രവര്ത്തിച്ചുവരുന്നെന്നാണ് വിവരം. എന്നാല്‍ അടുത്തിടെ മാത്രമാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ഈ യൂണിറ്റിന്റെ വ്യാപ്തിയെ ക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നത്.
