ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പാകിസ്ഥാന്‍ കരസേനാ മേധാവി ജനറല്‍ അസിം മുനീറിന്റെഅമേരിക്കന്‍ സന്ദര്‍ശനത്തില്‍ പ്രതികരിച്ച് ഇന്ത്യ ഭീകരവാദത്തിനും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കും പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണ സംബന്ധിച്ച ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. നേരത്തെ ഡിസംബര്‍ 11ന് യുഎസിലെത്തിയ അസീം മുനീര്‍ പ്രതിരോധ മന്ത്രി മുതല്‍ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ വരെയുള്ള നിരവധി പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

‘പാകിസ്ഥാന്‍ കരസേനാ മേധാവിയുടെ അമേരിക്ക സന്ദര്‍ശനത്തിന്റെ ചില റിപ്പോര്‍ട്ടുകള്‍ കണ്ടു. അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ടുകളും കണ്ടു.ഭീകരവാദത്തിനും അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്കും പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണ സംബന്ധിച്ച ഞങ്ങളുടെ ആശങ്കകള്‍ എല്ലാവര്‍ക്കും അറിയാം. മറ്റ് രാജ്യങ്ങളും തീവ്രവാദത്തിനെതിരെ ഗൗരവമായി ഇടപെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.’, വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു
ഡിസംബര്‍ 11നാണ് അസിം മുനീര്‍ അമേരിക്കയിലെത്തിയ അദ്ദേഹം യുഎസ് പ്രതിരോധ മന്ത്രി ജനറല്‍ ലോയ്ഡ് ഓസ്റ്റിന്‍, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വിക്ടോറിയ നൂലാന്‍ഡ്, ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥന്‍ ഫിന്നറന്‍, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് എന്നിവരുമായി ഇതിനോടകം കൂടിക്കാഴ്ച നടത്തി. മേഖലയിലെ സുരക്ഷയും സാമ്പത്തിക ബന്ധങ്ങള്‍ ശക്തമാക്കുന്നതും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്‌തെന്നാണ് വിവരം.
