Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാകിസ്ഥാന്‍ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്; വീണ്ടും ട്വിസ്റ്റ്; നവാസ് പ്രതിപക്ഷത്തേക്ക്, ഇമ്രാനൊപ്പം പിപിപി? കളിച്ചത് ഐഎസ്‌ഐ


ഇസ്ലാമാബാദ്: പാകിസ്ഥാന്‍ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്. തിരഞ്ഞെ ടുപ്പ് ഫലം പുറത്ത് വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും രാജ്യത്ത് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യത തെളിഞ്ഞിട്ടില്ല. മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ മുസ്ലീം ലീഗ് (പിഎംഎല്‍-എന്‍) നേതാവുമായ നവാസ് ഷെരീഫ് മുന്‍ സഖ്യകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി (പിപിപി) ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ ഇത് സാധ്യമായേക്കില്ല എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍-ന്യൂസ് 18-റിപ്പോര്‍ട്ട് ചെയ്യുന്നത്. നവാസ് ഷെരീഫും ഷെഹ്ബാസ് ഷെരീഫ് സഖ്യ പദ്ധതികളു മായി മുന്നോട്ടുപോകാന്‍ സാധ്യതയില്ല. നേരത്തെ നവാസ് ഷെരീഫ് തന്റെ ഇളയ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ ഷെഹ്ബാസിനെ പിപിപി, മുത്താഹിദ ഖൗമി മൂവ്മെന്റ് – പാകിസ്ഥാന്‍, ജമാഅത്ത്-ഉല്‍-ഇസ്ലാമി (ഫസല്‍) എന്നിവരുമായി ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു.

എന്നാല്‍ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) തലവനും മുന്‍ പ്രധാന മന്ത്രിയുമായ ഇമ്രാന്‍ ഖാനെ പാകിസ്ഥാന്‍ സൈന്യം തിരഞ്ഞെടുപ്പില്‍ പരാജയപ്പെടു ത്തുകയായിരുന്നുവെന്ന് ജെയുഐ-എഫ് അമീര്‍ ഫസല്‍-ഉര്‍-റഹ്‌മാന്‍ പാക് മാധ്യമ ങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു. പ്രതിപക്ഷ ബെഞ്ചുകളില്‍ ജെയുഐഎഫിനൊപ്പം ഇരിക്കാന്‍ നവാസ് ഷെരീഫിനോട് പറഞ്ഞു.

ഒരു പാര്‍ട്ടിയെന്ന നിലയില്‍ ഏറ്റവും വലിയ കക്ഷിയായിട്ടും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഉചിതമല്ലെന്ന് പിഎംഎല്‍-എന്‍ തോന്നിയതായാണ് വൃത്തങ്ങള്‍ പറയുന്നത്. പിപിപിയുടെ നേതാക്കളുമായി ചര്‍ച്ച നടത്തുന്നത് എളുപ്പമല്ലെന്ന് പിഎം എല്‍-എന്‍ കരുതുന്നുവെന്നും പിടിഐ പിന്തുണയുള്ള സ്വതന്ത്രരെ ദൈനംദിന അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.

ഈ ആഴ്ച ആദ്യം നവാസ് ഷെരീഫ് സഹോദരന്‍ ഷെഹ്ബാസിനെ പ്രധാനമന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്‌തെങ്കിലും, പ്രതിപക്ഷ ബെഞ്ചുകളില്‍ ഇരിക്കുന്നതാണ് നല്ലതെന്ന് പിഎംഎല്‍-എന്‍ മേധാവി ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. പാകിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐ അദിയാല ജയിലില്‍ വെച്ച് ഇമ്രാന്‍ ഖാനെ കണ്ട് കരാറുണ്ടാക്കി എന്നും അതിനുശേഷം ഇമ്രാന്‍ ഒമര്‍ അയൂബ് ഖാനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തുവെന്നുമാണ് വിവരം.

അന്താരാഷ്ട്ര സമ്മര്‍ദത്തെ ചെറുക്കുമ്പോള്‍ തന്നെ പിടിഐയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തെ കൈകാര്യം ചെയ്യുന്നത് ഒരു ന്യൂനപക്ഷ സര്‍ക്കാരിന് എളുപ്പമല്ലെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എണ്ണത്തില്‍ കൂടുതലുള്ള പിടിഐ സ്വതന്ത്രരുടെ ദൈനംദിന പ്രകടനങ്ങളും ലോംഗ് മാര്‍ച്ചുകളും കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടായി രിക്കും എന്ന് സര്‍ക്കാര്‍ കരുതുന്നുവെന്നും അവര്‍ പറഞ്ഞു. അതേസമയം ഇത് സംബന്ധിച്ച് പി പി പി നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ഇമ്രാന്‍ ഖാനെ പുറത്താക്കി സര്‍ക്കാര്‍ പിടിച്ച ടക്കിയ പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) സഖ്യത്തിലെ കക്ഷിയാണ് ജെയുഐ-എഫ് എയും അമീര്‍ ഫസല്‍-ഉര്‍-റഹ്‌മാനും. ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ മുന്‍ ഐഎസ്‌ഐ മേധാവി ഫായിസ് ഹമീദ് തന്നോട് പറഞ്ഞതായും 2022ല്‍ ഇമ്രാന്‍ ഖാനെ പുറത്താക്കിയ അവിശ്വാസ പ്രമേയ ത്തിന്റെ പ്രധാന ശില്പികളിലൊരാളാണ് പിപിപിയെന്നും അദ്ദേഹം പറഞ്ഞു.

ഇമ്രാന്‍ ഖാനെ പുറത്താക്കാന്‍ ഹമീദിനൊപ്പം അന്നത്തെ പാകിസ്ഥാന്‍ ആര്‍മി മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ലെയും 2024 ലെയും തെരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നതായി ഫസല്‍ പറഞ്ഞു. അതേസമയം സൈന്യത്തിന്റെ പിന്തുണയില്ലാതെ ജെയുഐ-എഫ് അമീറിന് ഈ പ്രസ്താവനകള്‍ നടത്താന്‍ കഴിയില്ലാണ് വിദഗ്ധരുടെ നിരീക്ഷണം. പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ പിപിപിയുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരിച്ചേക്കും എന്നാണ്.


Read Previous

സദസിനെ കയ്യിലെടുത്ത് ശശി തരൂർ; പ്രവാസി പ്രൊഫഷണലുകൾ സാമ്പത്തിക അടിത്തറയോടൊപ്പം ആർജ്ജിച്ച സാങ്കേതിക പരിജ്ഞാനം സാമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ ശ്രദ്ധിക്കണം; കേരള എൻജിനീയേഴ്‌സ് ഫോറം സിൽവർ ജൂബിലി ശ്രദ്ധേയമായി. ശശി തരൂരിനെ വേദിയിൽ ഹാരം അണിയിച്ചു സ്വീകരിച്ചത് റോബോട്ട്

Read Next

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »