Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാക് ഭീകര സംഘടനകളായ ജെയ്ഷെയും ലഷ്‌കറെയും ഒരുമിക്കുന്നതായി റിപ്പോര്‍ട്ട്; ബഹാവല്‍പുരില്‍ സംയുക്ത യോഗം


ഇസ്ലമാബാദ്: പാക് ഭീകര സംഘടനകളായ ജെയ്ഷെ മുഹമ്മദും ലഷ്‌കറെ തൊയ്ബയും ഒരുമിച്ച് പ്രവര്‍ത്തിക്കാനൊരുങ്ങുന്നതായി സൂചന. ഇരു സംഘടനകളിലെയും കമാന്‍ഡര്‍മാര്‍ അടക്കമുള്ള മുതിര്‍ന്ന അംഗങ്ങള്‍ പാകിസ്ഥാനിലെ ബഹാവല്‍പുരിലുള്ള ജെയ്ഷെ ആസ്ഥാനത്ത് യോഗം ചേര്‍ന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ സൈന്യം തകര്‍ത്ത പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ജെയ്ഷെ ആസ്ഥാനമായ ബഹാവല്‍പുര്‍. ഇവിടെ വെച്ചാണ് ജെയ്ഷെ, ലഷ്‌കറെ അംഗങ്ങളുടെ വലിയ യോഗം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ലഷ്‌കറെ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി ജെയ്ഷെ കമാന്‍ഡര്‍ക്കൊപ്പ മുള്ള ചിത്രങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യതകര്‍ത്ത പാകിസ്ഥാനിലെ പല ഭീകര കേന്ദ്രങ്ങളും പുനര്‍നിര്‍മിക്കുന്ന തായി നേരത്തേ വിവരങ്ങളുണ്ടായിരുന്നു. പാക് അധീന കാശ്മീരിലെ റവാല്‍ക്കോട്ടില്‍ ഇന്ത്യന്‍ സേന തകര്‍ത്ത ലോഞ്ച് പാഡുകളടക്കം ഭീകരര്‍ പുനര്‍നിര്‍മിക്കുന്നതായാണ് റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്.

ചെങ്കോട്ട ആക്രമണത്തിന് ശേഷം പുതിയ ആക്രമണങ്ങള്‍ക്കായി ജെയ്ഷെയുടെ നേതൃത്വത്തില്‍ സ്ത്രീകളടങ്ങിയ പുതിയ ചാവേര്‍ സംഘത്തെ തയ്യാറാക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ജെയ്ഷെയും ലഷ്‌കറെയും യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്ു വരുന്നത്.


Read Previous

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് ‘അമ്മ

Read Next

സുഡാനില്‍ പലായനം ചെയ്യുന്ന സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുന്നു ; പിന്നില്‍ വിമത സൈന്യമെന്ന് ഡോക്ടര്‍മാരുടെ സംഘം; നടുക്കുന്ന റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »