ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നൊബേൽ സമാധാന സമ്മാനത്തിനു നോമിനേറ്റ് ചെയ്യാൻ പാക്കിസ്ഥാൻ ഗവൺമെന്റ് ഔദ്യോഗികമായി തീരുമാനിച്ചു. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ അദ്ദേഹത്തിന്റെ ‘നിർണായക നയതന്ത്ര ഇടപെടലും കേന്ദ്രീകൃത നേതൃത്വവും’ ആണ് അതിനു ചൂണ്ടിക്കാട്ടുന്ന ന്യായങ്ങൾ.
പാക്കിസ്ഥാന്റെ ‘ഡോൺ’ പത്രം പറയുന്നത് ഇന്ത്യയുടെ അന്യായമായ ആക്രമണം മൂലം അന്നാട്ടിലെ ജനങ്ങൾ കടുത്ത ദുരിതം അനുഭവിച്ചെന്നും ട്രംപ് മികച്ച നേതൃത്വ പാടവം പ്രകടിപ്പിച്ചു ഡൽഹിയെയും ഇസ്ളാമാബാദിനെയും വെടിനിർത്താൻ പ്രേരിപ്പിച്ചു എന്നുമാണ്.
വെടിനിർത്തലിൽ ട്രംപിന് ഒരു പങ്കും ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹ ത്തോട് നേരിട്ടു തന്നെ പറഞ്ഞിട്ടുണ്ട്. ഇരു രാജ്യങ്ങളുടെയും സൈനിക നേതൃത്വങ്ങൾ നേരിട്ട് സംസാരി ച്ചാണ് യുദ്ധവിരാമം സാധ്യമാക്കിയത് എന്ന് ഇന്ത്യ ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്.
ട്രംപ് ആത്മാർഥതയോടെ സമാധാനം ഉണ്ടാക്കാൻ ശ്രമിക്കുന്ന നേതാവാണെന്നു പാക്കിസ്ഥാൻ പറയുന്നു. ജമ്മു കശ്മീർ സംബന്ധിച്ച് യുഎൻ പ്രമേയങ്ങൾ നടപ്പാക്കിയാൽ മാത്രമേ സൗത്ത് ഏഷ്യയിൽ സമാധാനം ഉണ്ടാവൂ എന്ന വാദവും അവർ ഉയർത്തുന്നു. കശ്മീർ പ്രശ്നത്തിൽ ഇടപെടാമെന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യ അപ്പോൾ തന്നെ അത് തള്ളി.
