
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ വ്യാജ വാര്‍ത്തകളുമായി പാകിസ്ഥാന്‍ മാധ്യമങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും. ഇന്ത്യയുടെ പോര്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന രീതിയി ലുള്ള പ്രചാരണമാണ് പാകിസ്ഥാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എക്‌സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി വ്യാജ വിവരങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ റഫാല്‍, സുഖോയ് വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവച്ചിട്ടെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

ഇന്ത്യയിലെ 15 സ്ഥലങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയെന്നും പാകിസ്ഥാന്‍ തിരിച്ചടിച്ചെന്നുമുള്ള പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്. ശ്രീനഗര്‍ വ്യോമതാവളം പാകിസ്ഥാന്‍ വ്യോമസേന ആക്രമിച്ചുവെന്നും ഇന്ത്യന്‍ ആര്‍മി ബ്രിഗേഡ് ആസ്ഥാനം നശിപ്പിച്ചുവെന്നും തുടങ്ങി വ്യാജ വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. പാകിസ്ഥാന്‍ സൈനിക മാധ്യമ വിഭാഗമായ ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ വഴിയാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.
എന്നാല്‍ ഈ വാദങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലുള്ള വിശ്വസനീയമായ ദൃശ്യങ്ങളോ ഉപഗ്രഹ ചിത്ര ങ്ങളോ തെളിവുകളോ നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ല. സമൂഹമാധ്യമങ്ങള്‍ വഴി ഇക്കൂട്ടര്‍ പങ്കുവയ്ക്കു ന്ന ചിത്രങ്ങളില്‍ പലതും വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ബുധനാഴ്ച അര്‍ധരാ ത്രിയോടെ ജയ്ഷെ മുഹമ്മദ് (ജെഎം), ലഷ്‌കര്‍-ഇ-തയ്ബ (എല്‍ഇടി) എന്നീ ഭീകരസംഘടനകളുടെ 9 ക്യാംപുകളാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സംയുക്ത സേന തകര്‍ത്തത്. ആക്രമണ ത്തിനു തൊട്ടുപിന്നാലെ, ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് സുരക്ഷാ ഉപദേഷ്ടാവ് എന്നിവരുമായി ആശയവിനിമയം നടത്തിയിരുന്നു.
