
ഭീകരാക്രമണം, യുദ്ധം, തെരഞ്ഞെടുപ്പ് ഇന്ത്യയെ ബാധിക്കുന്ന വിഷയങ്ങളില്‍ എല്ലാം പാകിസ്ഥാന്‍ എന്ന പേരിന് വലിയ പ്രാധാന്യമുണ്ട്. സ്വന്തം മണ്ണില്‍ ഭീകരരെ വളര്‍ത്തുകയും ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുകയും ചെയ്യുന്ന രാജ്യം എന്ന നിലയില്‍ പാകിസ്ഥാന്‍ ഇന്ത്യയുടെ ശത്രുപക്ഷത്ത് കാലങ്ങളായി നില കൊള്ളുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ അങ്ങനെയെങ്കിലും ചില കാര്യങ്ങള്‍കൊണ്ട് വ്യത്യസ്തരാകുക യാണ് മലയാളികള്‍.
പാകിസ്ഥാന്‍ എന്നാല്‍ ശത്രു എന്ന വികാരം വളരുമ്പോഴും കേരളത്തില്‍ പാകിസ്ഥാനുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് അഞ്ചോളം സ്ഥലപ്പേരുകളെങ്കിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍കവല, പാകി സ്ഥാന്‍മുക്ക് തുടങ്ങിയവയാണ് കേരളത്തിലെ പാകിസ്ഥാനുമായി ബന്ധപ്പെട്ട പേരുകൾ.
തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ വെഞ്ഞാറമൂടിന് സമീപമാണ് പാകിസ്ഥാന്‍മുക്ക് എന്ന സ്ഥല മുള്ളത്. അതിവേഗം വളരുന്ന കേരളത്തിന്റെ ചെറു പട്ടണങ്ങളുടെ കൂട്ടത്തിലുള്ള പ്രദേശം കൂടിയാണ് പാകിസ്ഥാന്‍മുക്ക്. കാലങ്ങളായി ഈ പ്രദേശം പാകിസ്ഥാന്‍ മുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്.
കോട്ടയം ജില്ലയിലെ വാഴൂര്‍ പഞ്ചായത്തിലാണ് പാകിസ്ഥാന്‍ കവലയുള്ളത്. കണ്ണൂര്‍ ജില്ലയിലെ കണ്ണവ ത്തെ ഒരു സ്ഥലത്തിന്റെ പേര് പാകിസ്ഥാന്‍ പീടിക എന്നാണ്. ഇതിന് പുറമെ തിരുവനന്തപുരം ജില്ലയില്‍ തന്നെ മറ്റൊരു പാകിസ്ഥാന്‍ മുക്കും, കൊല്ലത്ത് രണ്ടും പാകിസ്ഥാന്‍മുക്കുകളുണ്ട്. മുസ്ലീം വിഭാഗക്കാര്‍ കൂടുതലുള്ള പ്രദേശം എന്ന നിലയിലാണ് ഇതില്‍ ചിലതിനെങ്കിലും പാകിസ്ഥാനുമായി ബന്ധപ്പെട്ട പേരുണ്ടായത്. എന്നാല്‍ ഇതിലും ഭിന്നാഭിപ്രായങ്ങളുണ്ട്.