ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ഇസ്ലാമാബാദ്: ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ധർ. കശ്മീരിനെക്കുറിച്ച് മാത്രമല്ല ലോകത്ത് നടക്കുന്ന മറ്റു വിഷയങ്ങളെക്കുറിച്ചും ചർച്ചയിൽ സംസാരി ക്കുമെന്ന് ധർ വ്യക്തമാക്കി. ഇസ്ലാമാബാദ് പാർലമെൻ്റിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരി ക്കവേയായിരുന്നു പരാമർശം.പാക് അധീന കശ്മീരിൻ്റെ തിരിച്ചുവരവ്, ഭീകരവാദ വിഷയം എന്നിവ യെക്കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ച നടത്തുകയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായുള്ള ചർച്ചകൾ ഒരു ഏകീകൃത അജണ്ടയിലും നടക്കില്ലെന്ന് പാകിസ്ഥാൻ തുടക്കം മുതൽ തന്നെ വ്യക്തമാക്കിയിരുന്നെന്നതായി ഉപപ്രധാനമന്ത്രി ധർ കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ നിഷ്പക്ഷ ചർച്ചയ്ക്ക് തയാറാണെന്നെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഇന്ത്യയുമായുള്ള വെടിവെപ്പ് നിർത്താൻ യുഎസിൽ നിന്ന് ആഹ്വാനം ലഭിച്ചിരുന്നെന്നും പാകിസ്ഥാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി
ഏപ്രിൽ 22-ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7-ന് പുലർച്ചെ ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളിൽ ആക്ര മണം നടത്തി. ഇന്ത്യയുടെ നടപടിയെത്തുടർന്ന്, മെയ് 8, 9, 10 തീയതികളിൽ പാകിസ്ഥാൻ ഇന്ത്യൻ സൈനിക താവളങ്ങൾ ആക്രമിക്കാൻ ശ്രമിച്ചു. നിരവധി പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി.
നാല് ദിവസത്തെ അതിർത്തി കടന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് ശേഷം മെയ് 10 ന് ഇന്ത്യയും പാകിസ്ഥാനും സംഘർഷം അവസാനിപ്പിക്കാൻ ധാരണയിലെത്തി. ഇന്ത്യയുമായി വെടി നിർത്തൽ കരാർ നിലനിൽക്കുന്നുണ്ടെന്ന് ധർ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പാകിസ്ഥാൻ സന്ദർശനം ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
