ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബൈ: യുഎഇ തലസ്ഥാനമായ അബുദാബിയില്‍ ഉണ്ടായ ഇറാന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടത് പാകിസ്ഥാന്‍ പൗരന്‍. ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎഇ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവ നയിലാണ് കൊല്ലപ്പെട്ട വ്യക്തിയെ കുറിച്ചുള്ള സൂചനകളുള്ളത്. നഗരത്തിലെ ജനവാസ മേഖലയില്‍ മിസൈല്‍ പതിച്ചതാണ് പാക് പൗരന്റെ മരണത്തില്‍ കലാശിച്ചത്.

ഇറാനിയന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍ പൗരന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കും യുഎഇ അനുശോചനം അറിയിച്ചു. രാജ്യത്തെ സ്ഥിതിഗതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ നീതീകരിക്കാന്‍ ആകില്ലെന്നും യുഎഇ പ്രസ്താവനയില്‍ അറിയിച്ചു. യുഎഇയെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന മിസൈല്‍ ആക്രമണങ്ങളെ ശക്തമായ അപലപിച്ച യുഎഇ, ഇത്തരം നടപടികള്‍ രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കുമെന്നും വ്യക്തമാക്കി.
ആക്രമണങ്ങള്‍ ബാധിച്ച മേഖലയിലെ രാജ്യങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ച യുഎഇ, സംഭവങ്ങള്‍ അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും വ്യക്തമായ ലംഘന മാണെന്നും ചൂണ്ടിക്കാട്ടി. തങ്ങളുടെ പരമാധികാരം, ദേശീയ സുരക്ഷ, പ്രാദേശിക സമഗ്രത എന്നിവ സംരക്ഷിക്കുകയും അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി പൗരന്മാരുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന രീതിയില്‍ ആക്രമണങ്ങളോട് പ്രതികരിക്കാനുള്ള പൂര്‍ണ്ണവും നിയമാനുസൃതവുമായ അവകാശം യുഎഇയിക്കുണ്ട്. നിലവിലെ പ്രതിസന്ധിയെ മറികടക്കാന്‍ രാജ്യങ്ങള്‍ സംയമനം പാലിക്കാനും നയതന്ത്ര മാര്‍ഗങ്ങളിലൂടെ പരിഹാരം കാണണമെന്നും യുഎഇ ആവര്‍ത്തിച്ചു.
