പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പിന്നാലെ കരാർ ലംഘിച്ച് പാകിസ്ഥാൻ; അമൃത്‌സറിലേക്കുള്ള വിമാനം തിരിച്ചുവിട്ടു; ജമ്മുവിലും പഞ്ചാബിലും ഡ്രോണുകൾ,​ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തു,​ സാംബയിൽ ബ്ലാക്ക് ഔട്ട്


ന്യൂഡൽഹി: ഇന്ത്യ- പാക് വെടിനിറുത്തലിന് പിന്നാലെ വീണ്ടും ജമ്മുവിൽ പാക് ഡ്രോണുകളുടെ സാന്നിദ്ധ്യമെന്ന് റിപ്പോർട്ട് . ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക് ഡ്രോണുകൾ തകർക്കുന്ന ദൃശ്യവും പുറത്തുവന്നു. ഡ്രോൺ സാന്നിദ്ധ്യം കണ്ടതിനെ തുടർന്ന് സാംബ ജില്ലയിൽ ഇന്ന് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചാബിലെ ഹോഷിയാർപുർ,​ അമൃത്സർ എന്നിവിടങ്ങളിലും ബ്ലാക്ക് പ്രഖ്യാപിച്ചിട്ടുണ്ട് ഇവിടങ്ങളിൽ ഡ്രോൺ സാന്നിദ്ധ്യമുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇവിടെ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഇരു രാജ്യങ്ങളിലെയും ഡി.ജി,​എം,​ഒമാർ നടത്തിയ ചർച്ചയിൽ വെടി നിറുത്തൽ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പാക് പ്രകോപനമുണ്ടായിരിക്കുന്നത്. അതേസമയം ഡ്രോണുകളുടെ സാന്നിദ്ധ്യം സൈന്യം സ്ഥിരീകരിച്ചിട്ടില്ല.


Read Previous

പാക് ഭീകരകേന്ദ്രങ്ങൾ ഭാരതം ഭസ്മമാക്കി,​ ഓപ്പറേഷൻ സിന്ദൂറിലെ വിജയം സ്ത്രീകൾക്ക് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Read Next

രക്തസാക്ഷികൾക്കും അവരുടെ കുടുംബങ്ങൾക്കും എന്നും കടപ്പെട്ടിരിക്കും’; പാക് ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് പ്രിയങ്ക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »