
ശ്രീനഗര്‍: കശ്മീര്‍ താഴ്വരയിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്റെ പ്രകോപനമുണ്ടായതായി സൈനി ക വൃത്തങ്ങള്‍. യാതൊരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു വെന്നും സൈന്യം ഇതിനോട് ഉചിതമായി പ്രതികരിച്ചുവെന്നും പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് രാത്രികള്‍ക്കു ള്ളില്‍ ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ പക്ഷത്തെ പ്രകോപി പ്പിക്കാന്‍ ശ്രമിക്കുന്നത്.
ഏപ്രില്‍ 25, 26 തീയതികളില്‍ രാത്രിയില്‍, കശ്മീരിലെ നിയന്ത്രണരേഖയിലുടനീളം വിവിധ പാകിസ്ഥാന്‍ സൈനിക പോസ്റ്റുകളില്‍ നിന്ന് പ്രകോപനമില്ലാതെ ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള വെടിവയ്പ്പ് നടന്നു. ഇന്ത്യന്‍ സൈന്യം ചെറിയ ആയുധങ്ങള്‍ ഉപയോഗിച്ച് അതിനോട് ഉചിതമായി പ്രതികരിച്ചു,’ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വെള്ളിയാഴ്ച നിയന്ത്രണ രേഖയില്‍ (എല്‍ഒസി) സംഘര്‍ഷം രൂക്ഷമായിരുന്നു. പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ സൈനികരുടെ ജാഗ്രത പരീക്ഷിച്ചതായിരിക്കാം അത് എന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. ‘മിനി സ്വിറ്റ്‌സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന ബൈസരന്‍ പുല്‍മേട്ടില്‍ തീവ്രവാദികള്‍ 26 വിനോദ സഞ്ചാരി കളെ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ – പാകിസ്ഥാന്‍ ബന്ധം വഷളായിരിക്കുകയാണ്.
ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിക്ക് അപ്പുറത്തുള്ള തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. പാകിസ്ഥാനെ ഉദ്ദേശിച്ച് കൊണ്ടാണ് ഇത്. പഹല്‍ ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണ് എന്നാണ് ഇന്ത്യ ഉറച്ച് വിശ്വസിക്കുന്നത്. ഭീകരാക്ര മണത്തിന് പ്രതികാരമായി ഇന്ത്യ സിന്ധു ജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.
നദിയിലെ ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് ഒഴുകാന്‍ അനുവദിക്കില്ല എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും വിസ റദ്ദാക്കു കയും ചെയ്തു. സന്ദര്‍ശകര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സമയപരിധിയും നല്‍കിയിട്ടുണ്ട്. അട്ടാരി കര അതിര്‍ത്തി വഴി രാജ്യത്തേക്ക് പ്രവേശിച്ച എല്ലാ പാകിസ്ഥാനികളും മെയ് 1 നകം രാജ്യം വിടണമെന്ന് ന്യൂഡല്‍ഹി ആവശ്യപ്പെട്ടു.
ഇതിനു മറുപടിയായി, പാകിസ്ഥാന്‍ വ്യാഴാഴ്ച എല്ലാ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും വ്യോമാതിര്‍ത്തി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു. സിന്ധു നദീജല ഉടമ്പടി ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതി നെയും പാകിസ്ഥാന്‍ നിരസിച്ചു. കൂടാതെ കരാര്‍ പ്രകാരം പാകിസ്ഥാന്റെ ജലപ്രവാഹം തടയുന്നതി നുള്ള ഏതൊരു നടപടിയും യുദ്ധപ്രവൃത്തിയായി കാണുമെന്നും പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വെടിവയ്പ്പ് ഉണ്ടായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ഒരു ഭീകരന് പരിക്കേറ്റതായും രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗ സ്ഥര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റതായും വൃത്തങ്ങള്‍ അറിയിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബാസിപ്പോര വനമേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഭീകരര്‍ വെടിയുതിര്‍ത്തതോടെ സൈന്യവും തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം, ഉദംപൂര്‍ ജില്ലയില്‍ സംയു ക്ത സുരക്ഷാ സേനയും ഭീകരരും തമ്മില്‍ നടന്ന സമാനമായ ഏറ്റുമുട്ടലില്‍ ഒരു പ്രത്യേക സേനാ സൈ നി കന്‍ വീരമൃത്യു വരിച്ചിരുന്നു. അതേസമയം പഹല്‍ഗാം ആക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണ ത്തിന് തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു.
ഖൈബര്‍-പഖ്തൂണ്‍ഖ്വയിലെ കകുലിലെ പാകിസ്ഥാന്‍ മിലിട്ടറി അക്കാദമിയില്‍ നടന്ന ബിരുദദാന ചടങ്ങി ല്‍ പ്രസംഗിക്കവേ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിശ്വസനീയമായ അന്വേഷണത്തില്‍ പങ്കെടുക്കാന്‍ തന്റെ രാജ്യം തയ്യാറാണെന്ന് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ‘പഹല്‍ഗാമിലെ സമീപ കാല ദുരന്തം ഈ നിരന്തരമായ കുറ്റപ്പെടുത്തല്‍ കളിയുടെ മറ്റൊരു ഉദാഹരണമാണ്, അത് അവസാനി പ്പിക്കണം. ഉത്തരവാദിത്തമുള്ള ഒരു രാജ്യമെന്ന നിലയില്‍ പാകിസ്ഥാന്‍, നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏതൊരു അന്വേഷണത്തിലും പങ്കെടുക്കാന്‍ തയ്യാറാണ്,’ അദ്ദേഹം പറഞ്ഞു.