Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹൃദയാഘാതം: പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി ജിദ്ദയില്‍ നിര്യാതനായി.


ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിലെ ജിദ്ദക്ക് സമീപം റാബഖിൽ നിര്യാതനായി. പാലക്കാട് ചെർപ്പുളശ്ശേരി കാറൽമണ്ണ സ്വദേശി ചെറങ്ങോട്ടുകൊളേരി രാധാകൃഷ്ണൻ (48) ആണ് മരിച്ചത്. അഞ്ച് വർഷമായി റാബഖിൽ കനൂസ് കോൺട്രാക്റ്റിങ് കമ്പനിയിൽ സ്റ്റോർകീപ്പറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: ഗോവിന്ദൻ, മാതാവ്: പരേതയായ പാറുകുട്ടി, ഭാര്യ: ജിഷ വെള്ളാരംപാറ, മക്കൾ: അശ്വിൻ (ബിരുദ വിദ്യാർഥി), അഭിനവ് (10ാം ക്ലാസ്), സഹോദരി: രാജലക്ഷ്മി. മൃതദേഹം തിങ്കളാഴ്ച പുലർച്ചെ ജിദ്ദയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലും തുടർന്ന് വീട്ടിലുമെത്തിക്കും.

വീട്ടിലെ പൊതുദർശനത്തിനു ശേഷം രാവിലെ 8.30 ഓടെ സംസ്ക്കാരം നടത്തുന്നതിന്നായി തിരുവി ല്വാമല ഐവർമഠത്തിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, റാബഖ് വെൽഫെയർ വിങ് ഭാരവാഹി കളായ ഗഫൂർ ചേലാമ്പ്ര, ഹംസപ്പ കപ്പൂർ, തൗഹാദ് മേൽമുറി എന്നിവർ മരണാന്തര നിയമനടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകി.


Read Previous

ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമല്ല; വിഎസ് അതീവ ഗുരുതരാവസ്ഥയില്‍

Read Next

മയക്കുമരുന്ന് കേസിലടക്കം പ്രതികളായ 50 ഇന്ത്യക്കാർ സൗദിയിലെ ജിസാൻ ജയിലിൽ; കോൺസുലേറ്റ് ഉദ്യോഗസ്ഥര്‍ സന്ദർശനം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »