ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
പാലക്കാട്: വിജയപ്രതീക്ഷയിലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപ ത്യ സഖ്യം മത്സരിച്ചതെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിച്ചാൽ നെയ്യാറ്റിൻകരയിലും അരുവിക്കര യിലും ഒഴിച്ച് എൻഡിഎയ്ക്ക് വോട്ട് കുറയുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ജനവികാരമുണ്ടായിട്ടും പ്രധാന പ്രതിപക്ഷ മായ യുഡിഎഫിന് ചേലക്കരയിൽ വിജയിക്കാൻ സാധിച്ചില്ല. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്തി ഉജ്വലമായ വിജയം നേടുമെന്നാണ് പറഞ്ഞത്. അവർക്കും വിജയിക്കാൻ സാധിച്ചിട്ടില്ല. ചേലക്കരയിൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ലഭിച്ചതിനേക്കാൾ പതിനായിരത്തിൽ കൂടുതൽ വോട്ടുകളുടെ ഉജ്വല നേട്ടമുണ്ടാക്കാൻ ഞങ്ങൾക്ക് സാധിച്ചു. പാലക്കാട് ഏതാനും ചില വോട്ടുകളുടെ കുറവുണ്ടായി’- സുരേന്ദ്രൻ പറഞ്ഞു.