ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ റിയാദ് ( PJPA ) ശിശിരം 23 എന്ന പേരിൽ വിന്റർ ഫെസ്റ്റ് സംഘടിപ്പിച്ചു. സംഘടന രൂപികരിച്ചതിന് ശേഷം നടക്കുന്ന പ്രഥമ ആഘോഷ പരിപാടിയായ 400ൽ പരം അംഗങ്ങള്‍ പങ്കെടുത്തു പങ്കെടുപ്പിച്ചു കൊണ്ട് ജനപങ്കാളിത്തംകൊണ്ടും സംഘടനാ മികവുകൊണ്ടും ശ്രദ്ധേയമായി
പരിപാടിയുടെ ഔപചാരിക ഉത്ഘാടനം സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് നിർവഹിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥൻ പുഷ്പരാജ് , US എംബസി ഉദ്യോഗസ്ഥൻ തൻസീൽ സിദ്ധീഖ് ,സുലൈമാൻ വിഴിഞ്ഞം മാധ്യമം എന്നിവർ മുഖ്യാഥിതികളായ യോഗത്തിൽ സംഘടനയുടെ ലക്ഷ്യങ്ങളെയും പ്രവർത്തനങ്ങ ളെയും കുറിച്ച് പ്രസിഡണ്ട് കബീർ പട്ടാമ്പി വിശദീകരിച്ചു.
സൗദിയിൽ 30 വർഷത്തിനുമേൽ പ്രവാസിയായി ജോലിചെയ്യുന്ന പാലക്കാട്ടുകാരായ കാദർ അബ്ദുൾ അസീസ്, കെ ടി അലി ഷൊർണൂർ, ഹംസ സൗദ്, രാധാകൃഷ്ണൻ മങ്കര,അബ്ദുൾ ജബ്ബാർ പുതുക്കോട് ,ഹക്കീം പുതുക്കോട് ,ഷാഹുൽ ഹമീദ് ആലത്തൂർ ,അഷറഫ് കെ പി ,ഹംസ വാടാനാംകുറിശ്ശി എന്നിവരെ യോഗത്തിൽ ആദരിക്കുക ഉണ്ടായി .
റിയാദ് കിംസ് ഹെൽത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടി പ്പിക്കുകയുണ്ടായി. ചീഫ് കോഓർഡിനേറ്റർ മഹേഷ് ജയ് സ്വാഗതം പറഞ്ഞ യോഗ ത്തിൽ സെക്രട്ടറി ഷഫീക് പാറയിൽ , ചാരിറ്റി കോർഡിനേറ്റർ സുരേഷ് ആനിക്കോട് , പ്രോഗ്രാം കൺവീനർ ഷാജീവ് ശ്രീകൃഷ്ണപുരം ,രക്ഷാധികാരി ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. ട്രഷറർ ശ്യാം സുന്ദർ നന്ദി പ്രകാശിപ്പിച്ചു.
പാട്ടും നൃത്തവും ശിങ്കാരിമേളവും കൊണ്ട് ഒരു പാലക്കാടൻ ഉത്സവരാവിനെ ഓർമി പ്പിച്ച പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധ കായിക പരി പാടികളും സംഘടിപ്പിക്കുകയുണ്ടായി. നോൺസ്റ്റോപ് ലൈവ് ഭക്ഷണമായിരുന്നു പരിപാടിയുടെ മറ്റൊരു മുഖ്യ ആകർഷണം. പരിപാടിയുടെ ഭാഗമായി നടന്ന കലാ കായിക മത്സര വിജയികൾക്കും പങ്കെടുത്തവർക്കും ഓര്മഫലകം നല്‍കി.
ഭാരവാഹികളായ ഷിഹാബ് കരിമ്പാറ ,ബാബു പട്ടാമ്പി ,സുരേഷ് കൊണ്ടത്ത്, അൻവർ സാദത്ത് വാക്കയിൽ ,അഷറഫ് അപ്പക്കാട്ടിൽ ,ജംഷാദ് വാക്കയിൽ ,അബുബക്കർ ,അജ്മൽ മന്നേത്ത്,അനസ് , അൻസാർ വാവനൂട്,ഹമീദ് , ലുക്മാൻ ,പ്രജീഷ് , റഷീദ് , അബ്ദുൽറൗഫ് ,സതീഷ് മഞ്ഞപ്ര, ഷഫീർ,ശ്രീകുമാർ ,ഷിജു ,ഷാഫി,സുബീർ,രാജേഷ് കരിമ്പ ,ഷഫീഖ് പരിച്ചിക്കട എന്നിവർ നേതൃത്വം നൽകി