റിയാദ് : സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പുണ്യമാസമായ റമദാനിൽ പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി. റിയാദ് വാദി ഹനീഫയിലെ അൽ മവാത്തത് അൽ മബ്ബ ഇസ്തിറാഹയിൽ നടന്ന വിരുന്ന് പാലക്കാടിന്റെ തനത് രുചിയും ആതിഥേയ രീതിയും സംസ്കാരവും പങ്ക് വെക്കുന്നതായിരുന്നു. പാലക്കാട് ജില്ലയെ സൗദി തലസ്ഥാനത്ത് പുനഃ സൃഷ്‌ടിക്കും വിധമാണ് വിരുന്ന് ക്രമീകരിച്ചത്.

റിയാദിലെ പാലക്കാട് ജില്ലയിലെ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളെയും അതിദേയത്വം വഹിച്ച ഇഫ്താറിൽ സാമൂഹിക സാംസ്കാരിക രാഷ്‌ടീയ രംഗത്തെ പ്രമുഖരും സംഘടന പ്രതിനിധികളും പങ്കെടുത്തു. ആയിരത്തി അഞ്ഞൂറോളം പേർ പങ്കെടുത്ത പാലക്കാട് ജില്ലാ ഇഫ്താർ പ്രാദേശിക സംഘടന നടത്തുന്ന ഏറ്റവും വലിയ ഇഫ്താറുകളിൽ ഒന്നാമതായി.
പാലക്കാടൻരുചിക്കൂട്ടിൽ ഏറ്റവും ഖ്യാതി കേട്ട റാവുത്തർ ബിരിയാണിയും, ചെമ്പു ബീഫും ഇഫ്താറിൽ പ്രധാന വിഭവമായി. തിരുവനതപുരം മുതൽ കാസർകോട് വരെയുള്ള വിവിധ മേഖലയിയിൽ പ്രവർത്തിക്കുന്ന പ്രവാസികൾ പങ്കെടുത്ത ഇഫ്താർ സാംസ്കാരിക വിനിമയത്തിന്റെ വേദി കൂടിയായി മാറി.

റിയാദിൽ നടക്കുന്ന ഇഫ്താർ വിരുന്നിനോടനുബന്ധിച്ച് അതെ ദിവസം പാലക്കാട് ജില്ലയിലെ മരുതൂർ ബഡ്‌സ് സ്കൂളിലെ നൂറോളം അംഗങ്ങൾക്കും, കുളപ്പുള്ളി അഭയം വൃദ്ധസദനത്തിലെ അമ്പതോളം അംഗങ്ങൾക്കും, വാണിയംകുളം ഹെലൻകെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിലെ അന്ധത ബാധിച്ചവരായ അറുപതോളം അംഗങ്ങൾക്കും ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
ഇഫ്താർ വേദിയിൽ നടന്ന സാംസ്‌കാരിക സംഗമത്തിൽ സംഘടനാ സെക്രട്ടറി ഷഫീഖ് പാറയിൽ സ്വാഗതം പറഞ്ഞു.പ്രസിഡന്റ കബീർ പട്ടാമ്പി അധ്യക്ഷതവഹിച്ച ചടങ്ങിൽ
സാമൂഹിക-ജീവകാരുണ്യ പ്രവർത്തകൻ ഷിഹാബ് കൊട്ടുകാട്,അബ്ദുള്ള വല്ലാഞ്ചിറ (ഒഐസിസി) നൗഷാദ് ആലുവ ( റിയാദ് ടാക്കീസ് ),നസീർ മുള്ളൂർക്കര (കേളി)
ഷംനാദ് കരുനാഗപ്പള്ളി ( റിയാദ് ഇന്ത്യൻ മീഡിയ ഫോറം ) സൗദി കലാകാരൻ ഹാഷിം അബ്ബാസ്, ഡൊമിനിക് സാവിയോ ( ഡബ്ള്യു എം എഫ് ), ബിജു മുല്ലശ്ശേരി ( റിഫ ) , റഹ്മാൻ മുനമ്പത്ത് ( മൈത്രി കരുനാഗപ്പള്ളി ), സാറ ഫഹദ് (സാമൂഹ്യ പ്രവർത്തക) എന്നിവർ ആശംസയറിയിച്ചു സംസാരിച്ചു. അതിഥികൾക്കും സംഘാടകർക്കും പ്രോഗ്രാം കൺവീനർ ശബരീഷ് ചിറ്റൂർ നന്ദിയും രേഖപ്പെടുത്തി.
രക്ഷാധികാരികളായ ശാഹുൽ ആലത്തൂർ, അബൂബക്കർ, കോഓർഡിനേറ്റർ മഹേഷ് ജയ് ,വൈസ് പ്രസിഡണ്ടുമാരായ ശിഹാബ് കരിമ്പാറ, ഷഫീർ പത്തിരിപ്പാല, ചാരിറ്റി കോർഡിനേറ്ററുമാരായ സുരേഷ് ആനിക്കോട്, അബ്ദുൽ റഷീദ്, ജോയിന്റ് സെക്രട്ടറി ബാബു പട്ടാമ്പി, ജോയിന്റ് ട്രെഷറർ രാജേഷ് കരിമ്പ, സുരേഷ് കൊണ്ടത്ത്, ഹെല്പ് ഡെസ്ക് കോഓർഡിനേറ്റർ അജ്മൽ അലനല്ലൂർ, സതീഷ് മഞ്ഞപ്ര, ആർട്സ് കൺവീനർ ഷാജീവ് ശ്രീകൃഷ്ണപുരം, സ്പോർട്സ് കൺവീനർ അഷറഫ് അപ്പക്കാട്ടിൽ, ജംഷാദ് വാക്കയിൽ, അനസുദ്ദിൻ മണ്ണാർക്കാട് ,മീഡിയ കൺവീനർ അൻവർ സാദത് വാക്കയിൽ, ഫൈസൽ ബാഹസ്സൻ,എക്സിക്യൂറ്റീവ് അംഗങ്ങളായ സുഭീർ, അൻസാർ പള്ളിക്കര, ശ്രീകുമാർ തൃത്താല, ഹുസൈൻ ആലത്തൂർ, ഷിജു, നഫാസ്, ഷഫീഖ്, നൂറുൽ ഹമീദ്, ഫൈസൽ പാലക്കാട് എന്നിവർ നേതൃത്വം നൽകി.