Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ എസ് യു വിജയം ആഘോഷമാക്കി പാലക്കാട് ജില്ല ഒ ഐ സി സി.


റിയാദ് : പാലക്കാട് ജില്ലയിലെ കോളേജുകളിൽ കെ എസ് യു നേടിയ അട്ടിമറി വിജയം ആഘോഷമാക്കിറിയാദിലെ പാലക്കാട് ജില്ലാ ഒ ഐ സി സി.റിയാദിലെ കോൺഗ്രസ്സ് പ്രവർത്തകരെ ക്ഷണിച്ച് കേക്ക് മുറിച്ചും മധുരം പങ്കിട്ടുമാണ് ജില്ലയിലെ യുവതലമുറ യുടെ വിജയം പ്രവാസ ഭൂമിയിൽ ആഘോഷിച്ചത്.

നിയുകത ജില്ലാ പ്രസിഡന്റ് ശിഹാബ് കരിമ്പാറ മുൻ ജില്ലാ പ്രസിഡന്റ്ന് മധുരം നൽകുന്നു.

സംവാദ സംസ്കാരത്തിന്റെ ജ്വലിക്കുന്ന സാന്നിദ്ധ്യമാക്കി തീർക്കാനാവുംവിധം സംഘട്ടന സംസ്കാരത്തിന്റെജീർണ്ണാവശിഷ്‌ടങ്ങളോട് ധീരമായി വിട ചോദിക്കാനുള്ള ആർജ്ജവമാണ് പാലക്കാട്ടെ ക്യാമ്പസുകളെവിദ്യാർഥികൾ കാണിച്ചതെന്ന് എസ്‌ എൻ ജി എസ്‌ പട്ടാമ്പി കോളേജ് പൂർവവിദ്യാത്ഥിയും പാലക്കാട് ജില്ലാകമ്മറ്റിയുടെ മുൻ പ്രസിഡന്റ്റുമായ ഫൈസൽ ബാഹസ്സൻ പറഞ്ഞു.

ജനാധിപത്യത്തിന്റെ പരീശിലന കളരിയായി മാറേണ്ട ക്ലാസ്സ് മുറികളെ ഏകാധിപത്യ ത്തിന്റെയും അക്രമരാഷ്ട്രീയത്തിന്റെയും നിലമാക്കാൻ ശ്രമിച്ചതിനുള്ള തിരിച്ചടി യാണ് മറ്റ് വിദ്യാർത്ഥി സംഘടനകൾദയനീയമായി ഏറ്റ് വാങ്ങേണ്ടി വന്നതെന്ന് ജില്ലാ പ്രഡിഡന്റ് ശിഹാബ് കരിമ്പാറ അധ്യക്ഷ പ്രസംഗത്തിൽപറഞ്ഞു.

ബാത്ഹ ലൂഹ ഹാളിൽ ചേർന്ന ആഘോഷ സംഗമം സെൻട്രൽ ഭാരവാഹിയും ജില്ലയിലെ മുതിർന്ന അംഗവുമായമുഹമ്മദ് അലി മണ്ണാർക്കാട് നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറി റസാക്ക് പൂക്കോട്ടുംപാടം,നാഷണൽ സെക്രട്ടറിസിദ്ധിഖ് കല്ലുപറമ്പൻ, സലിം കളക്കര,അബ്ദുള്ള വല്ലാഞ്ചിറ എന്നിവർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

രാജു പപ്പുള്ളി, ഹകീം പട്ടാമ്പി, മുസ്തഫ വി എം, നിയുകത ജില്ല ഭാരവാഹികളായ മനേഷ് ആഴിച്ചിറ, ഷഹീർ കൊട്ടക്കാട്ടിൽ, ജോസ് ജോർജ്, അനസ് കൂട്ടുപാത, നിഹാസ്, ബാബു പട്ടാമ്പി, അൻസാർ പള്ളിക്കര, ഫാസിൽ, ഹാഷിം സുലൈമാൻ, നുഫൈൽ പുളിക്കൽ, മുഹമ്മദാലി പെരുവെമ്പ്, ബെന്നി പൊൻപാറ, അബ്ദുറഹ്മാൻ പി, അബ്ദുറഹ്മാൻ തേങ്കുറുശ്ശി, മസ്‍താൻ മുഹമ്മദ്, മൊയ്‌ദു മണ്ണാർക്കാട് , ഷാജഹാൻ സലിം, അഫ്സൽ, അബുതാഹിർ, സുൾഫിക്കർ എന്നിവർ പങ്കെടുത്തു.റഫീഖ് പട്ടാമ്പി യോഗത്തിൽ നന്ദി പറഞ്ഞു.


Read Previous

സംസ്ഥാനത്ത് ധൂര്‍ത്ത്; പെന്‍ഷന്‍ നല്‍കാന്‍ കാശില്ലാത്തപ്പോഴും സ്വിമ്മിംഗ് പൂള്‍ നിര്‍മ്മിക്കുന്നു; സര്‍ക്കാരിനെതിരെ ഗവര്‍ണര്‍

Read Next

ഒ ഐ സി സി പാലക്കാട് ജില്ലക്ക് നവ നേതൃത്വം; ശിഹാബ് കരിമ്പാറ പ്രസിഡണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »