ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദിലെ മലപ്പുറം പാണ്ടിക്കാട് നിവാസികളുടെ കൂട്ടായ്മയായ പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു ഷാലറ്റ് റിസോർട്ടിൽ നടന്ന പരിപാടിക്ക് പ്രസിഡന്റ് മുത്തു പാണ്ടിക്കാട് (അഷറഫ്) അധ്യക്ഷം വഹിച്ചു ആഘോഷ സംഗമം അമീർ പട്ടണത്ത് ഉത്ഘാടനം ചെയ്തു .അബ്ദുൽ ബാരി, ജാബിർ ടി സി , കുഞ്ഞിപ്പ പാണ്ടിക്കാട്, ഷുക്കൂർ കൊളപ്പറമ്പ, കൃഷ്ണ ദാസ് പി സി , മജീദ് മാസ്റ്റർ, ഇസ്മായിൽ വാലിൽ, മാനു മുസ്‌ലിയാരകത്ത്, അൻവർ കെ ടി ,അഷ്‌റഫ് പാലത്തിങ്കൽ, ഇല്യാസ് വളരാട് എന്നിവർ സംസാരിച്ചു. അക്ബർ വെള്ളുവങ്ങാട് ആമുഖവും ബാബു കൊടശ്ശേരി സ്വാഗതവും നാസർ സിഎം നന്ദിയും പറഞ്ഞു.
ആസാദ് കക്കുളം,മുനീർ കൊടശ്ശേരി,മോഹനൻ പൂളമണ്ണ,അഫീഫ് VP, ബാബു CK, ലത്തീഫ് കളത്തിൽ,കുട്ടി കൊടശ്ശേരി, റാഫി, അമീർ കൊടശ്ശേരി, ഫവാസ്, മുന്ന, അൻസിൽകൊടശ്ശേരി, റാഷിക്ക്, നിയാസ്, മുത്തു കൊടശ്ശേരി, ബിൻഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ച
ടങ്ങിൽ അബ്ദുൽ ബാരി, കുഞ്ഞിപ്പ, ഇസ്മായിൽ വാലിൽ എന്നിവരെയും കൃഷ്ണദാസ്, ലത്തീഫ് എന്നിവരുടെ കുടുംബങ്ങളെയും, കൊടശ്ശേരി ഫുട്ബോൾ ക്ലബ്ബിനെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. തുടർന്ന് അനുപമ ദാസ്, ഹസീന ലത്തീഫ് എന്നിവ രുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ സദ്യയും സത്താർ മാവൂരിന്റെയും പാണ്ടിക്കാടിന്റ കൊച്ചു ഗായിക ഷെസ ജംഷീറിന്റെയും നേതൃത്വത്തിൽ ഗാന മേളയും കബീർ പാണ്ടിക്കാടിന്റെ ഗസലും കായിക പരിപാടികളും അരങ്ങേറി
