ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
2024 ടി20 ലോകകപ്പ് ആരംഭിച്ചതു മുതല്‍ വിവാഹമോചന അഭ്യൂഹങ്ങളുടെ പ്രഭവകേന്ദ്രമാണ് ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷയും. ഐപിഎല്‍ കാലത്ത് തൊട്ടതെല്ലാം പിഴച്ച പാണ്ഡ്യയില്‍ നിന്നും വ്യത്യസ്തനായ ഒരു പാണ്ഡ്യയെയാണ് ടി20 ലോകകപ്പില്‍ കണ്ടത്. ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയ പാണ്ഡ്യ കളി ഏറെ ആസ്വദിച്ചാണ് ഓരോ നിമിഷവും ചെലവഴിച്ചതും. ഇതെല്ലാം സൂചിപ്പിക്കുന്നത് പാണ്ഡ്യയും നടാഷയും തമ്മിലുള്ള ബന്ധം നേരെ ചൊവ്വേയാണെന്നാണ് ആരാധകപക്ഷം..

ബന്ധം തകര്‍ന്നു എന്ന കിംവദന്തികള്‍ പടരുമ്പോള്‍തന്നെ താനും ഹാര്‍ദിക്കും തമ്മില്‍ എന്തെക്കെയോ പ്രശ്നങ്ങളുണ്ടെന്നു നിഗൂഢമായി സൂചിപ്പിക്കുന്ന
ചില പോസ്റ്റുകള്‍ നടാഷ പങ്കിടുന്നു.
എന്നിരുന്നാലും, ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ടി20 ലോകകപ്പ് 2024 ട്രോഫി നേടിയതിന് ശേഷം ഹാര്‍ദിക്കിന്റെ ആ ഫോണ്‍കോള്‍ വീട്ടിലേയ്ക്കാണെന്നറിഞ്ഞതു മുതല്‍ എല്ലാം ഓകെ ആയിട്ടുണ്ടെന്ന സൂചനയാണെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍കൂടിയായ പാണ്ഡ്യ പിച്ചിലിരുന്ന് വിജയമെഡല് കഴുത്തിലണിഞ്ഞ് ഒരു ഫോണ്‍ കോളില്‍ മുഴുകുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരം മറുവശത്ത് ആരോടോ വളരെയധികം താല്പര്യത്തോടെ ഉന്ഷേവാനായി സംസാരിക്കുന്നതുകാണാം. അത് നടാഷയാണെന്ന് ആരാധകര്‍ വിശ്വസിക്കുന്നു. കൊറോണ ലോക്ക്ഡൗണിനിടയില്‍ 2020 മെയ് മാസത്തിലാണ് നടാഷ സ്റ്റാന്‍കോവിച്ചും ഹാര്‍ദിക് പാണ്ഡ്യയും വിവാഹിതരായത്. അവര്‍ക്ക് അഗസ്ത്യ പാണ്ഡ്യ എന്ന ഒരു ആണ്‍കുട്ടിയുണ്ട്.
