പാരീസ് ഒളിമ്പിക്സ് ബാഡ്മിൻറൺ ;ലക്ഷ്യ സെന്നിന് സ്ട്രെയ്റ്റ് സെറ്റ് ജയം സാത്വിക് സായിരാജ്രാങ്കിറെഢി- ചിരാഗ് ഷെട്ടി സഖ്യത്തിനും ജയം


ബാഡ്മിൻറണിലെ ഇന്ത്യൻ പ്രതീക്ഷയായ ലക്ഷ്യ സെൻ പാരീസ് ഒളിമ്പിക്സിൽ ജയത്തോടെ തുടങ്ങി. ലോക 41 ആം നമ്പർ താരം കെവിൻ കോർഡനെ നേരിട്ടുള്ള സെറ്റുകളിൽ ലക്ഷ്യ പരാജയപ്പെടുത്തി.രണ്ടാം റൌണ്ടിൽ ബെൽജിയത്തിൻറെ ജൂലിയൻ കരാഗിയെയാണ് ലക്ഷ്യ നേരിടേണ്ടത്. ആദ്യ സെറ്റ് 21-8 എന്ന സ്കോറിൽ അനായാസം നേടിയ ലക്ഷ്യ സെൻ രണ്ടാം സെറ്റ് പൊരുതിയാണ് നേടിയത്. സ്കോർ 22-20, 21-8.

ലക്ഷ്യയുടെ എതിരാളി കെവിൻ കോർഡൻ രണ്ടാം സെറ്റിൽ വൻ ചെറുത്തു നിൽപ്പാണ് ഉയർത്തിയത്. 16- 20 എന്ന സ്കോറിൽ നിൽക്കവേ ലക്ഷ്യ സെൻ 4 തവണ ഗെയിം പോയിൻറ് നേരിട്ടു പക്ഷേ അത്യപൂർവമായ തിരിച്ചു വരവ് നടത്തിയ ലക്ഷ്യ സെൻ തുടരെ ആറ് പോയിൻറ് നേടി ഗെയിമും മാച്ചും സ്വന്തമാക്കുകയായിരുന്നു. സ്കോർ സൂചിപ്പിക്കും പോലെ ആദ്യ സെറ്റ് തീർത്തും ഏകപക്ഷീയമായാണ് ലക്ഷ്യ നേടിയത്.

ആതിഥേയരായ ഫ്രാൻസിൻറെ പുരുഷ ടീമിനെ നേരിട്ടുള്ള സെറ്റിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സാത്വിക് സായിരാജ് രാങ്കി റെഢി- ചിരാഗ് ഷെട്ടി ടീം ഗ്രൂപ്പ് സ്റ്റേജിൽ ആദ്യ വിജയം പിടിച്ചെടുത്തത്. ഒളിമ്പിക്സ് പുരുഷ ഡബിൾസിലെ മൂന്നാം സീഡുകാരായ ഇന്ത്യൻ ടീം ഫ്രഞ്ചുകാർക്കെതിരെ പൊരുതിയാണ് ജയിച്ചത്. സ്കോർ- 21-17, 21-14.ആദ്യ ഗെയിമിൽ നന്നായി ചെറുത്തു നിന്ന ഫ്രഞ്ച് ടീം രണ്ടാം ഗെയിമിൽ ഇന്ത്യൻ ടീമിൻറെ റാലികൾക്ക് മുന്നിൽ അടിയറവ് പറഞ്ഞു. 45 മിനുട്ട് നീണ്ട മൽസരത്തിൽ വിജയം പിടിച്ചെടുത്ത ഇന്ത്യൻ ടീം തിങ്കളാഴ്ച അടുത്ത റൌമ്ടൽ ജര്ർമൻ സഖ്യത്തെയാണ് നേരിടുക.


Read Previous

പാരീസിൽ ജയത്തോടെ തുടങ്ങി ഇന്ത്യൻ ഹോക്കി ടീം;രണ്ടിനെതിരെ മൂന്ന് ഗോളിന് ന്യൂസിലാണ്ടിനെ കീഴടക്കി

Read Next

ഐഎഎസ് അക്കാദമിയിലെ വെള്ളക്കെട്ടിൽ മരിച്ചത് കൊച്ചി സ്വദേശിയായ വിദ്യാർത്ഥി; കോച്ചിങ് സെന്റർ ഉടമ അടക്കം രണ്ടുപേർ കസ്റ്റഡിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »