പാരിസ് ഒളിമ്പിക്സ്: ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു; ശ്രീജേഷിന് അപൂര്‍വ നേട്ടം


ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 16 അംഗ ടീമിനെയാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്. മലയാളി താരം പി.ആര്‍ ശ്രീജേഷാണ് ടീമിലെ ഏക ഗോള്‍കീപ്പര്‍ എന്നതാണ് ശ്രദ്ധേയം. താരത്തിന്റെയും മന്‍പ്രീത് സിങിന്റെയും നാലാം ഒളിമ്പിക്സാണിത്.

ഇതിഹാസ താരമായ ധന്‍രാജ് പിള്ളയ്ക്ക് ശേഷം ഈ നേട്ടം തേടിയെത്തുന്ന ഇന്ത്യന്‍ താരങ്ങളാണ് ഇരുവരും. ഹര്‍മന്‍ പ്രീത് സിങാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.
ഗ്രൂപ്പ് ബിയില്‍ ബെല്‍ജിയം, ഓസ്ട്രേലിയ, അര്‍ജന്റീന, ന്യൂസിലന്റ്, അയര്‍ലന്റ് എന്നീ ടീമുകള്‍ക്കൊപ്പമാണ് ടീം ഇന്ത്യ. ജൂലൈ 27 നാണ് ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മത്സരം. ന്യൂസിലന്റാണ് എതിരാളി. ജൂലൈ 11 നാണ് പാരിസ് ഒളിമ്പിക്സിന് തിരി തെളിയുക. 2020 ലെ ടോക്കിയോ ഒളിമ്പിക്സില്‍ ഹോക്കി ടീം വെങ്കല മെഡല്‍ കരസ്ഥമാക്കിയിരുന്നു.

ടീം

ഗോള്‍ കീപ്പര്‍: പി.ആര്‍ ശ്രീജേഷ് ഡിഫന്‍ഡര്‍മാര്‍: ജര്‍മന്‍പ്രീത് സിങ്, അമിത് രോഹിദാസ്, ഹര്‍മന്‍പ്രീത് സിങ്, സുമിത്, സഞ്ജയ് മിഡ്ഫീല്‍ഡര്‍മാര്‍: രാജ്കുമാര്‍ പാല്‍, ഷംഷേര്‍ സിങ്, മന്‍പ്രീത് സിങ്, ഹാര്‍ദിക് സിങ്, വിവേക് സാഗര്‍ പ്രസാദ് ഫോര്‍ വേഡുകള്‍: അഭിഷേക്, സുഖ്ജീത് സിങ്, ലളിത് കുമാര്‍ ഉപാദ്ധ്യായ, മന്‍ദീപ് സിങ്, ഗുര്‍ജന്ത് സിങ് റിസര്‍വ് താരങ്ങള്‍: നീലകണ്ഠ ശര്‍മ്മ, ജുഗ്രാജ് സിങ്, കൃഷന്‍ ബഹദൂര്‍ പഥക്


Read Previous

ചന്ദ്രന്റെ മറുവശത്തെ കല്ലും മണ്ണുമായി ചാങ്ഇ-6 പേടകം ഭൂമിയിലെത്തി; പുതുചരിത്രമെഴുതി ചൈന

Read Next

ഉപഗ്രഹങ്ങളുടെ വിക്ഷേപണം: ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്പരം സഹകരിക്കും; 18 ദശലക്ഷം ഡോളറിന്റെ ധാരണാ പത്രം ഒപ്പിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular