Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാര്‍ലമെന്റ് അതിക്രമം; വീഴ്ച പറ്റി, അമിത് ഷാ


ന്യൂഡല്‍ഹി: കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വീഴ്ചയുണ്ടായെന്ന് സമ്മതിച്ച അമിത് ഷാ, സംഭവത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണെന്ന് വിമര്‍ശിച്ചു. ഒരു ദേശീയ മാധ്യമത്തിന്റെ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇത് ഗൗരവമേറിയ സംഭവമാണ്. പ്രതിപക്ഷം അതിനുമുകളില്‍ രാഷ്ട്രീയം കളിക്കുകയാണ്. വീഴ്ചയുണ്ടായെന്നത് സത്യമാണ്. പാര്‍ലമെന്റിന്റെ സുരക്ഷ സ്പീക്കര്‍ക്ക് കീഴില്‍ വരുന്ന കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. സംഭവത്തില്‍ സ്പീക്കര്‍ ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. അന്വേഷണത്തിന് മന്ത്രാലയം സമിതിയെ നിയോഗിച്ചു. സ്പീക്കര്‍ക്ക് ഉടന്‍തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും’, അമിത് ഷാ പറഞ്ഞു.

അന്വേഷണത്തിന് നിയോഗിച്ച സമിതി സംഭവത്തിലെ വീഴ്ചകള്‍ പരിശോധിക്കുന്നതിനൊപ്പം ലോക്‌സഭയുടെ സുരക്ഷ വര്‍ധിപ്പിക്കാനാവശ്യമായ നിര്‍ദേശങ്ങളും നല്‍കും. സംഭവത്തെ രാഷ്ട്രീയ വിഷയമാക്കി മാറ്റരുതെന്നാണ് തന്റെ അഭ്യര്‍ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Read Previous

സൗദി സഹകരണത്തോടെ ലക്ഷം വൃക്ഷത്തൈകൾ നടുന്നു

Read Next

പാര്‍ലമെന്റ് അതിക്രമം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍; ലളിത് ഝാ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »