Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കക്ഷികള്‍ക്ക് കേസ് വിവരങ്ങള്‍ വാട്‌സ് ആപ്പിലൂടെ അറിയാം’, പുതിയ സംവിധാനവുമായി ഹൈക്കോടതി


കൊച്ചി: വാട്‌സ്ആപ്പ് വഴി ആശയവിനിമയത്തിനൊരുങ്ങി കേരള ഹൈക്കോടതി. കേസ് വിവരങ്ങള്‍ ഇനി കക്ഷികള്‍ക്ക് വാട്‌സ്ആപ്പിലൂടെ അറിയാം. കേസ് സ്റ്റാറ്റസ്, കേസ് ലിസ്റ്റ് ചെയ്യുന്ന സമയം, ഹര്‍ജി ഫയല്‍ ചെയ്തതിലെ അപാകതകള്‍, കേസിലെ ഉത്തരവുകള്‍ തുടങ്ങി കേസുമായും ഹര്‍ജിയുമായും ബന്ധപ്പെട്ട വിവരങ്ങള്‍ കക്ഷികളെയും അഭിഭാഷകരെയും വാട്ട്സാപ്പിലൂടെ അറിയിക്കാനാണ് കേരള ഹൈക്കോടതി ഒരുങ്ങുന്നത്.

ഇതിനായി വാട്‌സ്ആപ്പ് ഉള്ള മൊബൈല്‍ ഫോണ്‍ നമ്പര്‍ കക്ഷികള്‍ ഹൈക്കോടതിയില്‍ നല്‍കണം. നിലവിലെ വെബ്‌സൈറ്റില്‍ ഇത്തരം അറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കക്ഷികള്‍ക്കും അഭിഭാഷകര്‍ക്കും സമയാസമയം കൃത്യതയോടെ വേഗത്തില്‍ അറിയിക്കാനാണ് പുതിയ സംവിധാനം. The High Court of Kerala എന്ന ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറില്‍ നിന്നാണ് ഇത്തരം വിവരങ്ങള്‍ ലഭ്യമാകുക

ഒക്ടോബര്‍ ആറ് മുതലാണ് ഈ സംവിധാനം നിലവില്‍ വരിക. എന്നാല്‍ നിലവിലുള്ള നോട്ടീസ്, സമന്‍സ്, കത്ത് തുടങ്ങിയ ഔദ്യാഗിക രീതികള്‍ ഇതോടൊപ്പം തുടരുകയും ചെയ്യും. വിവരങ്ങളുടെ ആധികാരികത കൃത്യമായി ഉറപ്പാക്കണമെന്നും വ്യാജ സന്ദേശങ്ങള്‍ സംബന്ധിച്ച് ജാഗ്രത വേണമെന്നും ഹൈക്കോടതി ഓര്‍മ്മിപ്പിക്കുന്നുണ്ട്. കക്ഷികളെ സംബന്ധിച്ച് വാട്‌സ്ആപ്പിലൂടെയുള്ള ആശയ വിനിമയം കൂടുതല്‍ സഹായകരമാകും.


Read Previous

ഓരോരുത്തരോടും ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞു, കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്ത് പ്രിയങ്ക ഗാന്ധി

Read Next

ഗാസയില്‍ കരയുദ്ധം തുടങ്ങി ഇസ്രയേല്‍; പാലസ്തീന്‍ ജനതയോടല്ല, ഹമാസിനോടാണ് പോരാട്ടമെന്ന് സൈന്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »