ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കാസർക്കോട്: ഗൃഹ സന്ദർശനത്തിനെത്തിയ സിപിഎം നേതാക്കളെ സ്ഫോടക വസ്തു എറിഞ്ഞ് സിപിഎം പ്രവർത്തകൻ. കാഞ്ഞങ്ങാട്ടാണ് സംഭവം. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ ലാലൂർ സ്വദേശി രതീഷാണ് സ്ഫോടക വസ്തു എറിഞ്ഞത്. ലോക്കൽ സെക്രട്ടറി അടക്കമുള്ളവർ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഷമീർ എന്നയാളുടെ വീട്ടിലേക്കാണ് നേതാക്കൾ എത്തിയത്. പിന്നാലെയാണ് സ്ഫോടനം. സംഭവത്തിൽ ഷമീറിന്റെ അയൽക്കാരിയായ കണോത്ത് തട്ട് സ്വദേശി ആമിനയ്ക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 9 മണിയോടെയാണ് സംഭവം. ഗൃഹ സന്ദർശനത്തിനെത്തിയ ലോക്കൽ സെക്രട്ടറിമാരായ അനൂപ്, ബാബുരാജ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അരുൺ ബാലകൃഷ്ണൻ എന്നിവർക്ക് നേരെയാണ് രതീഷ് സ്ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിനു പിന്നാലെ രതീഷ് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുന്നു.
