ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ‘മിത്ര’ ആഭിമുഖ്യത്തിൽ റിയാദിൽ നവവത്സര-ക്രിസ്മസ് ആഘോഷം മിത്രോത്സവം സീസൺ 1 സംഘടിപ്പിച്ചു. വമ്പിച്ച ജനപങ്കാളിത്തത്തോടെയും മിക വുറ്റ സംഘാടനത്തോടെയും പരിപാടി റിയാദിലെ പ്രവാസി സമൂഹത്തിൽ ശ്രദ്ധേയമായി.സംഗീതവും നൃത്തവും കലാരൂപങ്ങളും സമന്വയിച്ച പരിപാടി വിവിധ തലമുറകളെ ഒരുപോലെ ആഹ്ലാദത്തിലേക്ക് നയിച്ചു. സാംസ്കാരിക ‘മാർഗ്ഗംകളി’ ഹൃദയസ്പർശിയായ പ്രകടനമായി മാറി.

സംഘടനയുടെ സ്ഥാപക അംഗങ്ങളായ ജോസഫ് അതിരുങ്കൽ (രക്ഷാധികാരി), നൗഷാദ് ചിറ്റാർ (പ്രസിഡൻറ്), മുഹമ്മദ് ഖാൻ (കൺവീനർ), നിഷാദ് ഏഴുവീട്ടിൽ, രാജീവ് സാഹിബ്, ഷിജു കോട്ടങ്ങൾ എന്നിവരെ ആദരിച്ചു. മിത്രയുടെ പബ്ലിക് റിലേഷൻസ് കോർഡിനേറ്റർ ശ്രീ അലക്സ് ചുണ്ടമണ്ണിൽ സ്വാഗതം അർപ്പിച്ചു.കോർഡിനേറ്റർ അഖിലാ തോമസ് നന്ദിയും പറഞ്ഞു
പരിപാടിയിൽ ഡോ. ജയചന്ദ്രൻ, ശ്രീ റാഫി പാങ്ങോട് (ജി.എം.എഫ്), ശ്രീ ഷാജി മഠത്തിൽ (ഒ.ഐ.സി.സി), റഹ്മാൻ മുനമ്പത്ത് (ഫോർക്), ഉണ്ണികൃഷ്ണൻ കൊല്ലം (റിയാദ് കലാഭവൻ), ഷിബു ഉസ്മാൻ (ജിസിസി ടൈംസ്), അലക്സ് കൊട്ടാരക്കര (റിയാദ് കലാഭവൻ), സജീർ ചിതറ (ടുഡേയ്സ് റിയാദ്) തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. റമദാനിന്റെ പുണ്യവും കാരുണ്യവും ഉൾക്കൊണ്ടുകൊണ്ട് സാധാരണ കുടുംബങ്ങൾക്ക് സഹായം എത്തിക്കുന്ന മിത്രോത്സവം സീസൺ 2 ന് ചടങ്ങില്‍ ആരംഭം കുറിച്ചു
