ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ‘മിത്ര’ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നൗഷാദ് ചിറ്റാർ പ്രസിഡന്റ, രാജീവ് സാഹിബ് ജനറൽ സെക്രട്ടറി, ഷിജു കോട്ടങ്ങൽ ട്രഷറര്‍ മുഹമ്മദ് ഖാൻ കൺവീനര്‍ എന്നിവരാണ് പ്രധാന ഭാരവാഹികള്‍
നിഷാ രാജിവ് (അസിസ്റ്റന്റ് സെക്രട്ടറി), സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ (മുഖ്യ രക്ഷിധികാരി). നിർവ്വാഹക സമിതി അംഗങ്ങളായി ജിൻഷ ബഷീർ, ഷഫീന, ബിജു ഒറ്റപ്പിനാൽ, ഇജാസ് ബിൻ ജലാലു ദ്ദീൻ, മുഹമ്മദ് ഷാഫി, മുഹമ്മദ് ഷാഹിൻ, അജ്മൽ ഖാൻ, നിഷാദ് എഴിവീട്ടിൽ, സലീം കല്ലുംകൂട്ടത്തിൽ എന്നിവരെയും തെരെഞ്ഞെടുത്തു.
മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി സമ്മേളനത്തിലാണ് പുതിയ നിർവ്വാഹക സമിതിയെയും ഭാരവാഹികളെയും തെരെഞെടുത്തത്. നൗഷാദ് ചിറ്റാർ അധ്യക്ഷത വഹിച്ച യോഗം സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ ഉത്‌ഘാടനം ചെയ്തു. ഷിജു കോട്ടാങ്ങൽ സ്വാഗതവും
രാജിവ് സാഹിബ് നന്ദിയും പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ പ്രവാസികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നു നാട്ടിലും റിയാദിലുമുള്ളവർക്ക് ക്ഷേമ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുക എന്നതാണ് പ്രഥമ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു
