പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ് ചാപ്റ്ററിന് നവ നേതൃത്വം, സത്യന്‍ കാനക്കീൽ പ്രസിഡണ്ട്‌.


റിയാദ് : – റിയാദിലെ പയ്യന്നൂര്‍ക്കാരുടെ സൗഹൃദ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ് ചാപ്റ്ററിന്‍റെ 2023- 2024 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സത്യന്‍ കാനക്കീൽ അധ്യക്ഷതയില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ അഷറഫ് കവ്വായി പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ രഞ്ജിത് C P 2022-23 ലെ വരവ് – ചെലവ് കണക്കും അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന പുനസംഘടനയില്‍ സത്യന്‍ കാനക്കീൽ (പ്രസിഡന്റ്), . മുസ്തഫ കവ്വായി ( ജനറല്‍ സെക്രട്ടറി), രഞ്ജിത്ത് CP( ട്രഷറര്‍) എന്നിവരെ മുഖ്യ ഭാരവാഹികളായി തെരഞ്ഞെടുത്തു പുതിയ ഭാരവാഹികള്‍ ആയി , മുരളി സംസാരി (ജനറല്‍ കണ്‍വീനര്‍), ഗോപിനാഥന്‍ സംസാരി, ഇസ്മയില്‍ കരോളം, (വൈസ് പ്രസിഡന്റ്) ,അനില്‍ മാട്ടൂല്‍, അബ്ദുള്ള പൊന്നിച്ചി (ജോയിന്റ് സെക്രട്ടറി), ജലീല്‍ ചെറുപുഴ (പ്രോഗ്രാം കണ്‍വീനര്‍), അഷ്റഫ് TAB (ചാരിറ്റി കണ്‍വീനര്‍), രാജൻ പെരളം (സ്പോര്‍ട്സ് കണ്‍വീനര്‍) എന്നിവരെയും, യോഗം തിരഞ്ഞെടുത്തു. ഉപദേശക സമിതി കമ്മിറ്റി അംഗങ്ങൾ ആയി അബൂബക്കര്‍ . ഹരിന്ദ്രൻ കയറ്റുവള്ളി എന്നിവരെ തിരഞ്ഞെടുത്തു.

വനിത വേദി കോര്‍ഡിനേറ്റര്‍ ആയി ശ്രീമതി ദീപ ഗോപിനാഥനെയും കമ്മിറ്റി അംഗങ്ങള്‍ ആയി ഷിനി ബാബു ഗോവിന്ദ്, ഷീന മധു, രേഷ്മ രഞ്ജിത്ത്, സുജാത പ്രേംലാൽ എന്നിവരെയും യോഗം തെരഞ്ഞെടുത്തു. 25 അംഗ എക്സിക്യട്ടീവ് കമ്മിറ്റിയില്‍ അഷറഫ് ചെറുപുഴ, രാജേഷ്‌ കുഞ്ഞിമംഗലം, രാജീവന്‍ ഓണക്കുന്ന്, ബാബു ഗോവിന്ദ്, മധു ഇടച്ചേരി, പ്രദീപൻ കോറോം, മനോഹരന്‍ പോയില്‍, ജയേഷ് ബാബു, നൗഷാദ്, പവിത്രന്‍ P. മോഹി ത്ത്, അഷറഫ് കവ്വായി എന്നിവർ അംഗങ്ങളാണ്


Read Previous

ജനങ്ങള്‍ക്ക് മോശം വാര്‍ത്തകള്‍ ആവശ്യമില്ല; വിഷ്വല്‍ സ്‌റ്റോറിക്ക് പെട്ടെന്ന് ജനങ്ങളിലെത്താന്‍ കഴിയും, മാധ്യമ പ്രവര്‍ത്തകര്‍ സാധാരണ മനുഷ്യര്‍ക്കായി നിലയുറപ്പിക്കണം: ബര്‍ഖ ദത്ത് :

Read Next

നമ്മുടേത് സത്യം പറയാന്‍ ഇഷ്ടപ്പെടാത്ത സമൂഹം: മല്ലിക സാരാഭായ്, ഷാര്‍ജ പുസ്തകോത്സവ സംവാദത്തില്‍ മനസ് തുറന്ന് മല്ലിക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »