പി സി ജോര്‍ജ് ഭാഷയില്‍ മിതത്വം പാലിക്കണം’; അനില്‍ ആന്റണിക്കെതിരായ പ്രസ്തവനയില്‍ കെ സുരേന്ദ്രന്‍


തിരുവനന്തപുരം: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി ക്കെതിരായ പി സി ജോര്‍ജിന്റെ പരസ്യപ്രസ്താവനയില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

പി സി ജോര്‍ജ് ഭാഷയില്‍ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ. പാര്‍ട്ടി എല്ലാം മനസിലാക്കുന്നു. അനില്‍ ആന്റണിയെ അറിയാത്ത ആരും കേരളത്തി ല്‍ ഇല്ല. മികച്ച സ്ഥാനാര്‍ത്ഥിയാണ്, അദ്ദേഹം വിജയിക്കും. പൊതു പ്രവര്‍ത്തകര്‍ സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണം. ഏന്തെങ്കിലും ഫെയ്‌സ് ബുക്കിലൂടെ പറയുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.

പി സി ജോര്‍ജ് ഇപ്പോള്‍ വന്നല്ലേയുള്ളൂ, നിലവില്‍ നടപടിയെടുത്തത് വര്‍ഷങ്ങളായി പാര്‍ട്ടിയിലുള്ളവര്‍ക്കു നേരെയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. അനില്‍ ആന്റണിയെ സ്ഥാനാര്‍ഥിയാക്കി യതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കര്‍ഷക മോര്‍ച്ച നേതാവ് ശ്യാം തട്ടയില്‍ രംഗത്തുവന്നിരുന്നു.


Read Previous

ജൂനിയര്‍ അഭിഭാഷകരുടെ മോശം പെരുമാറ്റം; അഭിഭാഷകന്‍ തൂങ്ങി മരിച്ചനിലയില്‍

Read Next

പൂക്കോട് ക്യാമ്പസില്‍ എസ്എഫ്‌ഐക്ക് പ്രത്യേക കോടതി മുറിയെന്ന് വെളിപ്പെടുത്തല്‍; പ്രതികളുമായി ഇന്നും തെളിവെടുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »