ജിദ്ദ :- പിസിഡബ്ലിയുഎഫ് ജിദ്ദ മേഖല കമ്മിറ്റി ഇഫ്താർ മീറ്റ് നടത്തി . ഹയ്യ അൽ മർവ ഹോട്ടെലിൽ വെച്ച് നടന്ന ഇഫ്‌താർ മീറ്റിൽ ജിദ്ദ കമ്മിറ്റി സെക്രട്ടറി ദർവേശ് എണിയിലകത്ത് സ്വാഗതം ചെയ്ത് ചടങ്ങിൽ ജിദ്ദ പ്രസിഡൻ്റ് സദക്കത്തു തറമ്മൽ അദ്ധ്യക്ഷത വഹിച്ചു നാഷണൽ എസ്ക്യൂട്ടീവ് അംഗം റഫീഖ് വി വൈസ് പ്രസിഡന്റ്മാരായ ഫൈസൽ K R, അലികുട്ടി M V എന്നിവർ ആശംസകൾ നേർന്നു.,

ആബിദ് പൊന്നാനി, ബഷീർ ഷാ, ദർവേശ്, രതീഷ്, ബഷിർ K M തുടങ്ങി PCWF പ്രവർത്തകരും പൊന്നാനിതാലുക്കിലെ പ്രവാസി സുഹൃത്തുകളും കുടുംബങ്ങളു മടക്കം നിരവധി പേർ പങ്കെടുത്തു.
ജിദ്ദ കമ്മിറ്റിയുടെ വരുംകാല പ്രവർത്തനങ്ങൾ കൂടതൽ ഊർജ്ജസലം ആക്കാനും കൂടുതൽ അംഗങ്ങളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി വിപുലികരിക്കാനും തീരുമാനിച്ച ചടങ്ങിന് ഇബ്രാഹിം ബാദുഷ നന്ദി പറഞ്ഞു.