ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: മാനുഷിക സേവന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന എറണാകുളം ജില്ലയിലെ പീസ് വാലി – ഹ്യൂമൻ കെയർ ഫൗണ്ടേഷൻ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നതിനായി, എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ (EDPA)യുടെ നേതൃത്വത്തിൽ “പീസ് വാലി സൗഹൃദ സംഗമം” റിയാദ് മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. വിവിധ സംഘടനാ പ്രതിനിധി കളും സാമൂഹിക പ്രവർത്തകരും പങ്കെടുത്ത സംഗമം പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യ ത്തിന്റെ മികച്ച വേദിയായി മാറി.

പരിപാടിയിൽ എടപ്പ പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ നിഷാദ് ചെറുവട്ടൂർ സ്വാഗതം പറഞ്ഞ ചടങ്ങ് ഷിഹാബ് കൊട്ടുക്കാട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പീസ് വാലിയുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ചെയർമാൻ പി.എം. അബൂബക്കർ സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ച് പീസ് വാലിയെ സദസ്സിന് വിശദമായി പരിചയപ്പെടുത്തി.
ചടങ്ങിൽ പങ്കെടുത്ത റിയാദിലെ വിവിധ ബിസിനസ് പ്രവർത്തകരായ ജോയ് ചാക്കോ (മജൽ അൽ റിയാദ്), ഷിയാസ് കോട്ടയിൽ (അൽ റവാഫദ്), അഷ്‌റഫ് മൂവാറ്റുപുഴ (റിയാദ് ഫൈബർ ഗ്ലാസ്), അലി തട്ടുപറമ്പിൽ ചെറുവട്ടൂർ (KPMG) എന്നിവരും, സംഘടനാ നേതാക്കളായ അലി ആലുവ (എടപ്പ ചെയർ മാൻ), നസ്രിയ ജിബിൻ (ഇഡബ്ലിയുസി പ്രസിഡന്റ്), സാജു ദേവസ്സി (പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ), നിസാർ കൊച്ചി (കൊച്ചിൻ കൂട്ടായ്മ), മുജീബ് മൂലയിൽ (KMCC), റിജോ ഡൊമിനിക്, സെയ്ഫ് കായംകുളം (OICC), റഹ്മാൻ മുനമ്പത്ത് (FORKA), ജയൻ കൊടുങ്ങല്ലൂർ (മീഡിയ), സദറുദ്ദീൻ കിഴക്കശ്ശേരി (തനിമ), സെയ്ഫ് കൂട്ടുങ്കൽ (കൃപ), ഡെന്നിസ് കൈപ്പനാനി (YMCA), ഷൈജു പച്ച, റിജോഷ് കടലുണ്ടി (റിയാദ് ടാക്കീസ്), അസീന മുജീബ്, നൗറിൻ ഹിലാൽ (എടപ്പ വിമൺസ് കളക്റ്റീവ്) എന്നിവർ തങ്ങളുടെ മാനുഷിക പ്രവർത്തനങ്ങളിലെ അനുഭവങ്ങൾ പങ്കുവച്ചു.

എടപ്പ ടീമംഗങ്ങളായ അമീർ കാക്കനാട്, സലാം പെരുമ്പാവൂർ, ജൂബി ലൂക്കോസ്, ഷുക്കൂർ ആലുവ, ജോയ്‌സ് പോൾ, നൗഷാദ് ആലുവ, മുഹമ്മദ് ഉവൈസ്, അഡ്വ അജിത്‌ഖാൻ, അംജദ് അലി, ജസീർ കോതമംഗലം അജ്നാസ് ബാവു, സഹൽ പെരുമ്പാവൂർ, അജീഷ് ചെറുവട്ടൂർ, കുഞ്ഞു മുഹമ്മദ്, പ്രവീൺ ജോർജ്, ബിനു തോമസ്, ഹാരിസ് കോതമംഗലം, അസ്ബിൻ മുബാറക്, നാസർ ആലുവ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. താജുദീൻ വേദി നിയന്ത്രിച്ചു. എടപ്പ സെക്രട്ടറി സുഭാഷ് അമ്പാട്ട് നന്ദി രേഖപ്പെടുത്തി. സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്നവരെ ഒന്നിപ്പിക്കുന്ന ഇത്തരം സൗഹൃദ സംഗമങ്ങൾ മാനുഷിക പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്ന് സംഘാടകർ അറിയിച്ചു.
