എമിറേറ്റ് ഐഡി പുതുക്കാൻ വൈകിയാൽ പിഴ, വൈകുന്ന ഓരോ ദിവസത്തിനും 20 ദിര്‍ഹം.


എമിറേറ്റ്സ് ഐഡി എന്താണെന്ന് യുഎഇയിൽ താമസിക്കുന്ന പ്രവാസികളെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. രാജ്യത്ത് ജീവിക്കുന്ന മുഴുവൻ പ്രവാസികളും പൗരൻ മാരും നിര്‍ബന്ധമായും കയ്യിൽ കരുതേണ്ട രേഖയാണ് ഇത്. കാര്‍ഡ് നഷ്ടപ്പെട്ടാലും കാലാവധി തീര്‍ന്നാലും പുതിയ കാര്‍ഡിനായി എത്രയും വേഗം തന്നെ അപേക്ഷി ക്കുന്നതാണ് നല്ലത്. കാലാവധി തീര്‍ന്ന് 30 ദിവസങ്ങൾക്കുള്ളിൽ കാര്‍ഡ് പുതുക്കുന്ന തിനുള്ള അപേക്ഷ സമ‍ര്‍പ്പിച്ചില്ലെങ്കിൽ ഓരോ ദിവസത്തിനും 20 ദിര്‍ഹം പിഴയായി നല്‍കേണ്ടി വരും.

1000 ദിര്‍ഹം വരെയാണ് പരമാവധി പിഴ ലഭിക്കുക. കാര്‍ഡ് നഷ്ടപ്പെടുകയോ നശിക്കുക യോ ചെയ്താൽ ഉടൻ തന്നെ ഫെഡറൽ അതോറിറ്റി ഫോര്‍ ഐഡൻ്റിറ്റി ആൻ്റ് സിറ്റിസൺ ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി വഴി ഫീ അടച്ച് പുതിയ കാര്‍ഡിനായുള്ള അപേക്ഷ സമര്‍പ്പിക്കണം. കാര്‍ഡ് റീപ്ലേസ്മെൻ്റിനായി 300 ദിര്‍ഹം ഫീ നൽകേണ്ടി വരും. അതു കൂടാതെ ടൈപിങ് സെൻ്ററുകൾ വഴി അപേക്ഷിക്കുമ്പോൾ 70 ദിര്‍ഹമും, ഇ-ഫോം അല്ലെങ്കിൽ ഐസിഎ വെബ്സൈറ്റ് വഴി അപേക്ഷിക്കുകയാണെങ്കിൽ 40 ദിര്‍ഹമും അപ്ലിക്കേഷൻ ഫീസ് ആയി നല്‍കണം. യുഎഇ പൗരൻമാരും ജിസിസി പൗരൻമാരും പ്രവാസികളും ഈ ഫീസ് നൽകേണ്ടതുണ്ട്.

എമിറേറ്റ്സ് ഐഡി വേഗത്തിൽ ലഭിക്കാൻ 150 ദിര്‍ഹം അധികമായി നല്‍കി ഐസിഎ മെയിൻ കസ്റ്റമര്‍ ഹാപ്പിനസ് സെൻ്ററിലെ എക്സ്പ്രസ് ഐഡി റീപ്ലേസ്മെൻ്റ് സര്‍വ്വീസ് ഉപയോഗപ്പെടുത്താം. എമിറേറ്റ് ഐഡി പുതുക്കുന്നതിനുള്ള അപേക്ഷ വൈകിയാലും ചില സന്ദര്‍ഭങ്ങളിൽ പിഴ നല്‍കാതെ രക്ഷപ്പെടാവുന്നതാണ്. ഇത്തരം സാഹചര്യങ്ങ ളിൽ പിഴയിൽ നിന്ന് രക്ഷ നേടാനുള്ള റിക്വസ്റ്റ് ഐസിപിക്ക് സമര്‍പ്പിക്കണം. ഒരു വ്യക്തി യുഎഇക്ക് പുറത്ത് മൂന്നു മാസത്തിലധികം സമയം ചെലവഴിച്ചുവെന്ന് കരു തുക. അതോടൊപ്പം രാജ്യത്തിന് പുറത്ത് പോയതിന് ശേഷമാണ് എമിറേറ്റ് ഐഡിയുടെ കാലാവധി തീര്‍ന്നതെങ്കിൽ പിഴയിൽ നിന്ന് ഒഴിവാകാം.

ഏതെങ്കിലും കാരണത്താൽ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയും എമിറേറ്റ് ഐഡി പുതുക്കുന്നതിന് വൈകിയാൽ പിഴ അടക്കേണ്ടതില്ല. കിടപ്പിലായ വ്യക്തി അല്ലെങ്കിൽ പകര്‍ച്ച വ്യാധി ബാധിച്ച വ്യക്തി, ഭിന്നശേഷിക്കാരനായ വ്യക്തി തുടങ്ങി യവരും പിഴ നൽകേണ്ടതായി വരില്ല. രാജ്യത്തെ അംഗീകൃത അതോറിറ്റിയിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖ ഇവരുടെ കൈവശമുണ്ടായിരിക്കേ ണ്ടതാണ്. ഡിപ്ലോമാറ്റിക് അല്ലെങ്കിൽ കോൺസുലര്‍ മിഷനിലെ സ്റ്റാഫുകൾ, കസ്റ്റര്‍ ഹാപ്പിനസ് സെൻ്ററുകൾ സന്ദര്‍ശിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന 70 വയസ്സിന് മുകളിലുള്ളവര്‍ തുടങ്ങിയവര്‍ പിഴയിൽ നിന്ന് രക്ഷ നേടും.

റസിഡൻസിയുമായും വിദേശകാര്യവുമായും ബന്ധപ്പെട്ട് പിഴ ലഭിക്കുന്ന മറ്റു ചില സാഹചര്യങ്ങൾ കൂടിയുണ്ട്. കമ്പനിയുമായി ബന്ധമില്ലാത്ത തൊഴിലാളിയുടെ പാസ്പോര്‍ട്ടിൽ ട്രാൻസാക്ഷേൻ നടത്തുന്ന കമ്പനിയുടെ പ്രതിധിനി, കമ്പനിയുമായി ബന്ധമില്ലാത്ത വിവരങ്ങൾ ഇ-ദിര്‍ഹം വഴി എൻ്റര്‍ ചെയ്യുന്ന വ്യക്തി, കമ്പനി പ്രതിനി ധിയുടെ കാര്‍ഡിൻ്റെ കാലാവധി തീരൽ, ട്രാൻസാക്ഷേനുകൾ അയക്കുമ്പോൾ കാര്‍ഡ് കൈവശം വെക്കാതിരിക്കുക, സര്‍വ്വീസ് സെൻ്ററുകളിലെ വര്‍ക്ക് സംവിധാനത്തെ ലംഘിക്കുക, ഐസിപിയിലേക്ക് നൽകുന്ന പ്രതിജ്ഞ ലംഘിക്കൽ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ 500 ദിര്‍ഹം ആണ് പിഴ.

അതോടൊപ്പം 5000 ദിര്‍ഹം പിഴ നൽകേണ്ട സാഹചര്യങ്ങളെ കുറിച്ചും ഐസിപി വ്യക്തമാക്കുന്നുണ്ട്. സിസ്റ്റം ദുരുപയോഗം ചെയ്യുക, ഐസിപി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയോ അവരോട് സഹകരിക്കാതിരിക്കുകയോ ചെയ്യുക, ഐസിപി സേവനങ്ങൾക്കായി ആവശ്യമായ ഫീ അടക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങ ൾക്ക് 5000 ദിര്‍ഹം പിഴ ലഭിക്കും.

പ്രിൻ്റ് ചെയ്യാനുള്ള റിക്വസ്റ്റ് നൽകുമ്പോൾ തെറ്റുകൾ ഉൾപ്പെട്ടാൽ 100 ദിര്‍ഹമും വ്യാജ വിവരങ്ങൾ സമര്‍പ്പിച്ചാൽ 3000 ദിര്‍ഹമുമാണ് പിഴ. കൂടാതെ പ്രവര്‍ത്തനം നിര്‍ത്തിയ തോ ഇല്ലാത്തതോ ആയ കമ്പനികളിലേക്ക് വിസയും എൻട്രി പെര്‍മിറ്റും ഇഷ്യൂ ചെയ്താൽ 20,000 ദിര്‍ഹം എന്ന വമ്പൻ പിഴയാണ് ലഭിക്കുക.


Read Previous

രണ്ട് ദിവസത്തെ വൈദ്യുതി മുടക്കം; ഒരു ലക്ഷത്തിലധികം പേര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി.

Read Next

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു; ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു, കാര്‍ വെട്ടിപ്പൊളിച്ചാണ് യുവതിയെ പുറത്തെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »