Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പെന്റഗണ്‍’ അതീവ രഹസ്യം, വെറും 25 മിനിറ്റ്; ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ത്തു; എന്താണ് ഓപ്പറേഷന്‍ മിഡ് നൈറ്റ് ഹാമര്‍


വാഷിങ്ടണ്‍: അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പെന്റഗണ്‍. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്കുനേരെയുള്ള ആക്രമണം ‘ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍’ എന്ന പേരില്‍ അതീവ രഹസ്യമായാണ് നടപ്പാക്കിയതെന്ന് സംയുക്ത സൈനിക ജനറല്‍ ഡാന്‍ കെയ്ന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

വാഷിങ്ടണ്‍ ഡിസിയിലെ ചുരുക്കം ചിലര്‍ക്ക് മാത്രം അറിയാവുന്ന ഓപ്പറേഷനായിരുന്നു മിഡ്‌നൈറ്റ് ഹാമര്‍. ഏറ്റവും സങ്കീര്‍ണ്ണവും അപകടസാധ്യതയുള്ളതുമായ ദൗത്യമായിരുന്നു ഇത്- ഡാന്‍ കെയ്ന്‍ പറഞ്ഞു. ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചുവെന്നും വലിയ നാശനഷ്ടങ്ങളുണ്ടാക്കിയെന്നും അദ്ദേഹംപറഞ്ഞു. ഇറാന്റെ ആണവശേഷി പൂര്‍ണമായും നിര്‍വീര്യമായോ എന്ന് പറയാനായിട്ടില്ലെന്നും അത് പഠിക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

തന്ത്രപരവും അപ്രതീക്ഷിതവുമായിരുന്നു ഞങ്ങളുടെ നീക്കം. രണ്ടുപേരടങ്ങുന്ന ഏഴ് ബി 2 സ്പിരിറ്റ് ബോംബര്‍ വിമാനങ്ങളായിരുന്നു ആക്രമണത്തിനായി തെരഞ്ഞെടുത്തത്. സംഘത്തോടൊപ്പം 125 യുദ്ധവിമാനങ്ങളും ഉണ്ടായിരുന്നു, ഡാന്‍ കെയ്ന്‍ വ്യക്തമാക്കി. അധികം ആശയവിനിമയങ്ങളൊന്നും ഇല്ലാതെ നിശ്ശബ്ദമായായിരുന്നു ബി 2 വിമാനസംഘം നീങ്ങിയത്. 18 മണിക്കൂറിനൊടുവിലാണ് സംഘം ലക്ഷ്യസ്ഥാനത്തെത്തിയത്. ഇതിനിടെ ഒന്നിലധികംതവണ ഇന്ധനം നിറച്ചു. കൂട്ടായ പ്രവര്‍ത്തനത്തി ലൂടെയാണ് ലോകത്തെ മറ്റാരേക്കാളും മികച്ചരീതിയില്‍ അമേരിക്കന്‍ സംയുക്തസേന പ്രവര്‍ത്തിക്കുന്ന തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി യുഎസ് അന്തര്‍വാഹിനിയില്‍നിന്ന് രണ്ട് ഡസനോളം മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തിന് നേരെ വിക്ഷേപിച്ചു. തുടര്‍ന്ന് ഓപ്പറേഷന്‍ ഹാമ്മര്‍ ഇറാന്‍ വ്യോമാതി ര്‍ത്തി കടന്ന് ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയായിരുന്നു. അതിവേഗത്തില്‍, ശത്രുക്കളുടെ മിസൈലുക ളെ വെട്ടിച്ചു നീങ്ങാന്‍ പാകത്തിലുള്ള അത്യാധുനിക എയര്‍ക്രാഫ്റ്റുകളായിരുന്നു ഉപയോഗിച്ചതെന്നും അമേരിക്ക വ്യക്തമാക്കി.


Read Previous

അവസാനനിമിഷം പ്രവര്‍ത്തകര്‍ ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്തു; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാര്‍ഥി

Read Next

മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച് പറയരുത്; എംവി ഗോവിന്ദനെതിരെ മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »