Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സമുദായനേതാക്കള്‍ പറയുന്നത് അനുസരിച്ചല്ല ആളുകള്‍ വോട്ടു ചെയ്യുന്നത് : കെ മുരളീധരന്‍


തിരുവനന്തപുരം: സമുദായ സംഘടനകള്‍ തമ്മില്‍ ഐക്യമുണ്ടാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സാമുദായിക സംഘര്‍ഷം ഇല്ലാക്കാന്‍ അതുമൂലം സാധിക്കുമെ ന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. രാഷ്ട്രീയമായി യുഡിഎഫിന് ഒട്ടും ദോഷമുണ്ടാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമുദായ നേതാക്കള്‍ എന്തു പറഞ്ഞാലും സമുദായ അംഗങ്ങള്‍ അതുനോക്കി വോട്ടുചെയ്യുന്നവരല്ല. നേരെ മറിച്ച് അവരുടെ നേതാക്കന്മാരെ അധിക്ഷേപിച്ചാല്‍ അവരത് സഹിക്കില്ല. വിമര്‍ശിക്കുന്നത് വ്യക്തിയെയാണ്, അല്ലാതെ സമുദായത്തെ അല്ല. പിണറായി വിജയന്‍ ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചപ്പോള്‍ ആ സമുദായം പ്രതികരിച്ചു. വെള്ളാപ്പള്ളി നടേശനെ ബിനോയ് വിശ്വം വിമര്‍ശിച്ചതിനാല്‍ കുഴപ്പമില്ല. എന്നാല്‍ പകരം സതീശനായിരുന്നു എങ്കില്‍ വലിയ കുഴപ്പമായേനേ എന്നും കെ മുരളീധരന്‍ പറഞ്ഞു.

സമുദായ നേതാക്കന്മാർക്ക് അവരുടെ സമുദായത്തിന്റെ അവകാശത്തെക്കുറിച്ച് പറയാൻ സ്വാതന്ത്ര്യ മുണ്ട്. അനാവശ്യമായി മറ്റ് സമുദായങ്ങളെ അവഹേളിച്ചാൽ അവർ വിമർശിക്കപ്പെടും. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയത് വിവാദമാക്കിയത് തങ്ങളല്ല, സിപിഐയാണ്. മൂന്നാം പിണറായി സർ ക്കാർ വരുമെന്നായിരുന്നു വെള്ളാപ്പള്ളി നേരത്തേ പറഞ്ഞിരുന്നത്. ഇപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് കാണാം എന്ന രീതിയിലേക്ക് ആയി മാറി. സമുദായ ഐക്യത്തില്‍ യുഡിഎഫിന് അശേഷം ഭയമില്ല. എന്നാൽ അത് നിയമസഭാ തെരഞ്ഞെടുപ്പ് വരെ നീളുമോ എന്നതാണ് സംശയമെന്നും കെ മുരളീധരൻ പറഞ്ഞു.


Read Previous

‘ഇന്നലെ പൂത്ത തകര, ആ മാന്യന്റെ ഉപ്പാപ്പന്‍ വിചാരിച്ചാലും എന്നെ തകര്‍ക്കാനാകില്ല”

Read Next

സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു, പാളികളില്‍ വ്യത്യാസം’; ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള സ്ഥിരീകരിച്ച് വിഎസ്എസ് സി റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »