ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമാം.സബീന എം സാലിയുടെ ഏറ്റവും പുതിയ പുസ്തകമായ ലയാലിയുടെ കവർ പ്രകാശനം നടന്നു. സൗദി മലയാളി സമാജം ദമാമിൽ സംഘടിപ്പിച്ച സാഹിത്യക്യാംപിൽ വച്ച് പ്രശസ്ത സാഹിത്യകാരൻ ശ്രീ പെരുമാൾ മുരുകൻ നിർവ്വഹിച്ചു.

പെരുമാൾ മുരുകനെ കൂടാതെ നാട്ടിൽ നിന്ന് സക്കറിയ , രാജശ്രി , അഖിൽ പി ധർമ്മജൻ , റഹ്മാൻ കിടങ്ങയം, എന്നിവരും ഷെമി , സജി മാർക്കോസ് , ജലീലിയോ തുടങ്ങി ജി സി സി യിലെ ഒട്ടനവധി എഴുത്തുകാരും ദ്വിദിന സാഹിത്യ ക്യാമ്പിനോടനുബന്ധിച്ച് നടന്ന വ്യത്യസ്ത സെക്ഷനുകളിൽ സംബന്ധിച്ചിരുന്നു
നാട്ടിലെ വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട പതിനെട്ട് ചെറുകഥകളുടെ സമാഹാരമാണിത്. ചിന്താ പബ്ലിഷേഴ്സ് ആണ് പ്രസാധകർ.
