Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു


റിയാദ്: മലാസ് അൽമാസ് റെസ്റ്റോറന്റ് ഹാളിൽ വച്ച് പിപിഎആർ നടത്തിയ ഇഫ്താർ സംഗമത്തിൽ മെമ്പർമാരും കുടുംബാഗങ്ങളും കൂടാതെ റിയാദിലെ ബിസിനസ്സ്, സാമൂഹിക ജീവകാരുണ്യ രംഗത്തെ നിരവധി പേർ പങ്കെടുത്തു. അഡ്വ. അജിത് ഖാൻറെ ആമുഖത്തോട് കൂടി തുടങ്ങിയ സംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കൽ അധ്യക്ഷത വഹിച്ചു. ഫോർക്ക കൺവീനർ ഉമ്മർ മുക്കം ഉൽഘാടന കർമ്മം നിർവഹിച്ചു. ഒപി മുഹയിദ്ദീൻ മൗലവി റമദാൻ സന്ദേശം നൽകി.

ഈ റമദാനിൽ ജീവ കാരുണ്യ പ്രവർത്തനത്തിൻറെ ഭാഗമായി സംഘടന നാട്ടിൽ നൂറോളം നിർധനരായ കിടപ്പ് രോഗികൾക്ക് ചികിത്സാ സഹായം നല്കാൻ തീരുമാനിച്ച വിവരം ഹ്യുമാനിറ്റി കൺവീനർ ഉസ്മാൻ പരീത് അറിയിച്ചു. ഇതിലേക്കുള്ള ഫണ്ടിന്റെ കൈമാറ്റം ചടങ്ങിൽ വച്ച് പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കൽ പ്രോഗ്രാം കൺവീനർ അലി വാരിയത്തിന് കൈമാറി.

വിവിധ സംഘടകളെ പ്രധിനിധീകരിച്ച് ഷുക്കൂർ ആലുവ (ഒഐസിസി), ഡെന്നി ജോസ് എമ്മാട്ടി (റിയ), അംജദ് അലി (എടപ്പാ), കെബി ഷാജി (കൊച്ചിൻ കൂട്ടായ്മ), ജലീൽ കൊച്ചിൻ (റിയാദ് ടാക്കീസ്), ബിസിനെസ്സ് സംരംഭകൻ വിശ്വനാഥൻ (ഹരിതം ഫുഡ്സ്) എന്നിവരും സംഘടനയുടെ രക്ഷാധികാരി കരീം കാനാമ്പുറം, മുൻ പ്രെസിഡന്റുമാരായ സലാം മാറമ്പള്ളി, സലാം പെരുമ്പാവൂർ എന്നിവരും ആശംസകൾ നേർന്നു.

ഇഫ്താറിനും തുടർ പ്രോഗ്രാമിനും എക്സിക്യൂട്ടീവ്സുകളായ സിയാവുദ്ദീൻ, സാജു ദേവസ്സി, ഷാജഹാൻ, ജോർജ് ജേക്കബ്, നൗഷാദ് പള്ളേത്ത്, ജബ്ബാർ കോട്ടപ്പുറം, ഹിലാൽ ബാബു, ഷെമീർ പോഞ്ഞാശ്ശേരി, അമീർ കൊപ്പറമ്പിൽ, ഷാനവാസ്, പ്രവീൺ ജോർജ്, തൻസിൽ ജബ്ബാർ, കരീം കാട്ടുകുടി, മുഹമ്മദ് സഹൽ, സുഭാഷ് അമ്പാട്ട്, മിഥുലാജ്, അലി സൈനുദ്ദീൻ, മജീദ് പാറയ്ക്കൽ, സാലി, ഹാരിസ് മേതല തുടങ്ങിയവർ നേതൃത്വം നൽകി. സെക്രട്ടറി മുജീബ് മൂലയിൽ സ്വാഗതവും ട്രഷറർ അൻവർ മുഹമ്മദ് നന്ദിയും പ്രകാശിപ്പിച്ചു.


Read Previous

വയനാട് പുനഃരധിവാസം;കേളി ഒരു കോടി കൈമാറി.

Read Next

കേളി ഊമൽ ഹമാം ഏരിയ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »