രാജ്യത്തെ പെട്രോള്‍ വില കുറയ്ക്കുന്നതിനെക്കുറിച്ചുളള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രസ്താവന ജനങ്ങളെ ഒരേസമയം അത്ഭുതപ്പെടുത്തുകയും സന്തോഷി പ്പിക്കുകയും ചെയ്തിരിക്കുകയാണ്. വാഹനങ്ങളില്‍ 60 ശതമാനം എഥനോളും 40 ശതമാനം വൈദ്യുതിയും ഉപയോഗിച്ചാല്‍ ലിറ്ററിന് 15 രൂപയ്ക്ക് പെട്രോള്‍ ലഭ്യമാകു മെന്നാണ് രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. ഇതിലൂടെ മലിനീകരണം അവസാനിപ്പിക്കാനാകുമെന്നും ഇന്ധന ഇറക്കു മതി കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

‘കര്‍ഷകര്‍ ഇനി മുതല്‍ ഭക്ഷണ ദാതാവായി മാത്രമല്ല ഊര്‍ജ ദാതാവായി മാറും. ടൊയോട്ട കമ്പനിയുടെ പുതിയ വാഹനങ്ങള്‍ വരുന്ന ഓഗസ്റ്റ് മാസത്തില്‍ പുറത്തി റക്കും. കര്‍ഷകര്‍ തയ്യാറാക്കുന്ന എഥനോള്‍ ഉപയോഗിച്ചായിരിക്കും ഈ വാഹന ങ്ങളെല്ലാം ഓടുക. 60 ശതമാനം എഥനോളും, 40 ശതമാനം വൈദ്യുതിയും ഉപയോ ഗിക്കും, ഇത് പ്രാവര്‍ത്തികമായാല്‍ പെട്രോള്‍ വില ലിറ്ററിന് 15 രൂപയാകും’ അദ്ദേഹം പറഞ്ഞു.
നിതിന്‍ ഗഡ്കരിയുടെ പുതിയ ഫോര്‍മുല
എഥനോള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ ഓടുമ്പോള്‍ ചെലവ് കുറവായതിനാല്‍ പൊതുജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ഒരുപോലെ നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തിനും നേട്ടമുണ്ടാക്കും. നിലവില്‍ 16 ലക്ഷം കോടി രൂപയുടെ ഇന്ധന ഇറക്കുമതിയാണ് രാജ്യത്ത് നടക്കുന്നത്. എഥനോള്‍ ഉപയോഗിക്കുന്നതിലൂടെ ഈ പണം വിദേശത്തേക്ക് പോകാതെ കര്‍ഷകരുടെ വീടുകളിലേക്ക് എത്തിക്കാനാകു മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം നിതിന്‍ ഗഡ്കരി ടൊയോട്ട കമ്പനി യുടെ ഇന്നോവ കാര്‍ പുറത്തിറക്കാന്‍ പോകുകയാണ്. അതില്‍ 100 ശതമാനം ഫ്‌ളക്‌സ് ഫ്യുവല്‍ എഞ്ചിന്‍ ഉണ്ടാകും, ഇത് പൂര്‍ണമായും എഥനോളിലാകും പ്രവര്‍ത്തിക്കുക.
കരിമ്പില്‍ നിന്നാണ് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്, ഇന്ത്യയില്‍ ലക്ഷക്കണക്കിന് കരിമ്പ് കര്‍ഷകരുണ്ട്, അവരുടെ ഉപജീവനമാര്‍ഗമാണിത്. ഇന്ന് കര്‍ഷകര്‍ ഭക്ഷ്യ ദാതാ ക്കള്‍ മാത്രമല്ല, എത്തനോള്‍, സൗരോര്‍ജ്ജം എന്നിവ ഉല്‍പ്പാദിപ്പിച്ച് ഊര്‍ജ്ജ ദാതാക്കളും ആയി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഇരുചക്രവാഹനങ്ങള്‍ മുതല്‍ എല്ലാത്തരം വാഹനങ്ങളും വരുംനാളുകളില്‍ എഥനോള്‍ ഉപയോഗിച്ചായിരിക്കും ഓടുകയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ പ്രതാപ്ഗഡില്‍ 5600 കോടി രൂപയുടെ 11 ദേശീയപാതാ പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് നിതിന്‍ ഗഡ്കരി നിരവധി വലിയ പ്രഖ്യാപനങ്ങള്‍ നടത്തി.രാജ്യത്തെ വാഹന വ്യവസായത്തിന്റെ വിറ്റുവരവ് ഏകദേശം 7.55 ലക്ഷം കോടി രൂപയാണെന്ന് അദ്ദേഹം പറഞ്ഞു.
പെട്രോള്‍, ഡീസല്‍ എന്നിവയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വരുന്ന 5 വര്‍ഷത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ ഉപയോഗം ഇല്ലാതാക്കാനുളള പദ്ധതികള്‍ക്ക് മുന്‍കൈ എടുത്തിട്ടുണ്ടെന്നും അതിന്റെ പ്രവര്‍ത്ത നങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.