Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പിജിഎഫ് ഇഫ്താർ മീറ്റും പുരസ്കാര വിതരണവും സംഘടിപ്പിച്ചു


മനാമ: ബഹ്റൈനിലെ പ്രവാസി ഗൈഡൻ‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റും, പുരസ്കാരവിതരണവും സംഘടിപ്പിച്ചു. മാഹൂസിലെ മക്കൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പിജിഎഫ് നൽകി വരുന്ന കർമ്മജ്യോതി പുരസ്കാരം ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ ബഷീർ അമ്പലായിക്ക് ഡെയ്ലി ട്രിബ്യൂൺ ചെയർമാനും മുൻ കർമ്മജ്യോതി ജേതാവുമായ പി ഉണ്ണികൃഷ്ണൻ സമ്മാനിച്ചു.

ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരുന്ന പുരസ്കാരങ്ങളും വിതരണം ചെയ്തു. പിജിഎഫ് ജ്വവൽ അവാർഡ് ലത്തീഫ് കോലിക്കലിനും, പിജിഎഫ് പ്രോഡിജി അവാർഡ് അനിൽ കുമാർ, വിമല തോമസ് എന്നിവർക്കും, മികച്ച കൗൺസിലർക്കുള്ള അവാർഡ് മുഹമ്മദ് റഫീക്കിനും, മികച്ച ഫാക്വല്‍റ്റി പുരസ്കാരം ബിനു ബിജുവിനും, മികച്ച സാമൂഹ്യപ്രവർത്തകനുള്ള അവാർഡ് ജെയിംസ് ഫിലിപ്പിനും, മികച്ച കോര്‍ഡിനേറ്റർക്കുള്ള പുരസ്കാരം റോസ് ലാസർ, ജസീല എം എ, സുധീർ എൻ പി എന്നിവർക്കുമാണ് സമ്മാനിച്ചത്.

പിജിഎഫ് പ്രസിഡണ്ട് ബിനു ബിജു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജോയിന്റ് സെക്രട്ടറി ജെയിംസ് ഫിലിപ്പ് സ്വാ​ഗതവും, ഈവന്റ് കൺവീനർ വിശ്വനാഥൻ ഭാസ്കരൻ നന്ദിയും രേഖപ്പെടുത്തി. പിജിഎഫ് മുൻ പ്രസിഡണ്ട് ഇകെ സലീം റമദാൻ സന്ദേശം നൽകിയ പരിപാടിയിൽ പിജിഎഫ് വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര, മുൻ പ്രസിഡണ്ട് ലത്തീഫ് കോലിക്കൽ, മുൻ കർമ്മജ്യോതി പുരസ്കാര ജേതാക്കളായ സുബൈർ കണ്ണൂർ, സലാം മമ്പാട്ടുമൂല, മനോജ് വടകര, എന്നിവർ ആശംസകൾ നേർന്നു.


Read Previous

കാരുണ്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശം കൈമാറി മർക്കസ് ഗ്രാൻഡ് ഇഫ്താർ

Read Next

തൃശ്ശൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ പോക്സോ കേസ്; അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »