Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റെയില്‍വേ പാലത്തില്‍ ഫോട്ടോഷൂട്ട്; ട്രെയിന്‍ എത്തിയപ്പോള്‍ 90 അടി താഴ്ച്ചയിലേക്ക് ചാടി നവദമ്പതികള്‍, വിഡിയോ


ജയ്പുര്‍: റെയില്‍വേ പാലത്തില്‍ ഫോട്ടോഷൂട്ടിനിടെ താഴേക്ക് ചാടി നവദമ്പതികള്‍. രാജസ്ഥാനിലെ പാലിയ്ക്ക് സമീപം ജോഗ്മണ്ടിയിലായിരുന്നു സംഭവം. ഹരിമാലി സ്വദേശികളായ രാഹുല്‍ മേവാഡയും (22), ഭാര്യ ജാന്‍വിയും (20) ആണ് ട്രെയിന്‍ വന്നതിനെ തുടര്‍ന്ന് പാലത്തില്‍ നിന്ന് 90 അടി താഴ്ചയിലേക്ക് ചാടിയത്.

ജോഗ്മണ്ടി റെയില്‍വേ പാലത്തില്‍ ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെയാണ് പെട്ടെന്ന് ട്രയിന്‍ വരുന്നത് കണ്ടത്. ഇരുവരെയും കണ്ടതോടെ ലോക്കോ പൈലറ്റ് പെട്ടെന്ന് തന്നെ ട്രെയിന്‍ നിര്‍ത്തിയെങ്കിലും അതിന് മുന്നെ ഇവര്‍ പാലത്തില്‍ നിന്ന് താഴേക്കു ചാടി. ദമ്പതികളെ ഗാര്‍ഡിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി. ദമ്പതികള്‍ താഴേക്കു ചാടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ഗാര്‍ഡിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി ട്രെയിനില്‍ ഫുലാദ് റെയില്‍വേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ആംബു ലന്‍സില്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.


Read Previous

മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ല’; പരസ്പരം പഴിചാരി റെയില്‍വേയും കോര്‍പ്പറേഷനും

Read Next

ഗൗരവ് ഗൊഗോയി കോൺ​ഗ്രസ് ലോക്‌സഭാ ഉപനേതാവ്; കൊടിക്കുന്നിൽ സുരേഷ് ചീഫ് വിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »