വിലകുറഞ്ഞ ഐഫോണിലെടുത്ത ചിത്രം; ബെസ്റ്റ് ഐഫോണ്‍ പുരസ്‌ക്കാരം നേടി ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍


ഒരു ചിത്രം ആയിരം വാക്കുകളേക്കാള്‍ ശക്തമാണെന്നാണ് പറയാറ്. ശരിയായ ലെന്‍സ്, മികച്ച എക്‌സ്‌പോഷര്‍, ഡിജിറ്റല്‍ മാജിക്കിന്റെ സ്പര്‍ശം എന്നിവയ്ക്ക് ഒരു സ്‌നാപ്പ്‌ഷോ ട്ടിനെ ഒരു മാസ്റ്റര്‍പീസാക്കി മാറ്റാന്‍ കഴിയും. എന്നാല്‍ അടുത്തിടെ, ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലകുറഞ്ഞ ആപ്പിള്‍ ഐഫോണ്‍ ഉപയോഗിച്ച് ഒരു ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ നേടിയെടുത്തത് വമ്പന്‍ അവാര്‍ഡ്.

ഹിമാചല്‍ പ്രദേശിലെ ബുര്‍വയില്‍ വച്ച് ചിത്രീകരിച്ച ‘ദി ഗാഡി ബോയ് ആന്‍ഡ് ഹിസ് ഗോട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2024 ലെ ഏറ്റവും മികച്ച ഐഫോണ്‍ ഫോട്ടോ ഗ്രാഫി അവാര്‍ഡ് നേടി. അവാര്‍ഡ് നേടിയ ചിത്രം പകര്‍ത്തിയത് മനുഷ് കല്‍വാരി എന്ന ഫോട്ടോഗ്രാഫര്‍ ആയിരുന്നു. 140-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍ മാര്‍ 17-ാമത് വാര്‍ഷിക ഐഫോണ്‍ ഫോട്ടോഗ്രാഫി അവാര്‍ഡുകളുടെ (ഇപ്പാവാര്‍ഡ്സ്) 2024 പോര്‍ട്രെയിറ്റ് വിഭാഗത്തില്‍ മത്സരിച്ചിരുന്നു. ഇവരില്‍ മനുഷ് കല്‍വാരി അവസാന മൂന്നാം സ്ഥാനത്താണ് എത്തിയത്.

റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ഐഫോണ്‍ എക്‌സില്‍ പകര്‍ത്തിയ ‘ഗ്രേസ്’ എന്ന ചിത്രത്തിലൂടെ ജര്‍മ്മനിയില്‍ നിന്നുള്ള ആര്‍ടെം കോലെഗനോവ് ആണ് ഒന്നാം സ്ഥാനം നേടിയത്. ഇന്ത്യയിലെ വാരണാസിയില്‍ ഐഫോണ്‍ എക്‌സ് ഉപയോഗിച്ച് എടുത്ത ‘പില്‍ഗ്രിം’ എന്ന ചിത്രത്തിന് ചൈനയിലെ എന്‍ഹുവാ നി രണ്ടാം സ്ഥാനം നേടി. ഇന്ത്യയിലെ ഹിമാചല്‍ പ്രദേശിലെ ബുര്‍വയില്‍ ഐഫോണ്‍ എസ്ഇയില്‍ ചിത്രീകരിച്ച ‘ദ ഗാഡി ബോയ് ആന്‍ഡ് ഹിസ് ഗോട്ട്’ എന്ന ചിത്രത്തിലൂടെ ഇന്ത്യയില്‍ നിന്നുള്ള മനുഷ് കല്‍വാരി മൂന്നാം സ്ഥാനം നേടി.


Read Previous

റഷ്യ യുദ്ധവും, ഇസ്രയേൽ – ഹമാസ് യുദ്ധവും, അമേരിക്കയുടെ ആയുധ കലവറ കാലിയാകുന്നു; ഇസ്രയേലിനും അമേരിക്കയ്ക്കും വൻ പ്രതിസന്ധി

Read Next

അത്താഴം ഫ്രീ, വാടക 5വര്‍ഷമായി കൂട്ടിയിട്ടില്ല! ബംഗ്ലൂരുവിലെ വീട്ടുടമയെക്കുറിച്ച് ഒരു വാടകക്കാരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »