പിണറായി,കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രി, വി. മുരളീധരൻ


കേരളം കണ്ടിട്ടുള്ള ഏറ്റവും തൊലിക്കട്ടിയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. എല്ലാ വിഷയത്തിലും പൂജ്യം കിട്ടിയ വിദ്യാർഥിക്ക് പ്രോ​ഗസ് റിപ്പോർട്ടുമായി മാതാപിതാക്കളുടെ മുൻപിൽ പോകാൻ എത്ര ജാള്യതയുണ്ടാകുമെന്ന് നമുക്ക് ഈഹിക്കാം. വാസ്തവത്തിൽ മുഖ്യമന്ത്രിയുടെ അവസ്ഥ അതാണ്. എന്നാൽ യാതൊരു ജാള്യതയുമില്ലാതെ ജനങ്ങൾക്കു മുമ്പിൽ സർക്കാറിന്റെ പ്രോ​ഗസ് റിപ്പോർട്ട് അവതരിപ്പിക്കാനും ഭരണ പരാജയത്തിന്റെ കുറ്റം മുഴുവൻ കേന്ദ്ര സർക്കാരിന്റെ ചുമലിൽ ഇടാനും നല്ല തൊലിക്കട്ടി വേണം. സർക്കാർ ജീവനക്കാർക്ക് പോലും നേരാംവണ്ണം പെൻഷൻ നൽകാൻ പറ്റിയില്ലെങ്കിലും സർക്കാർ നേട്ടങ്ങൾ ഉണ്ടാക്കിയെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് പറയണമെങ്കിൽ മുഖ്യമന്ത്രിക്ക് ഒരു മാറ്റവും ഇല്ലെന്നാണ് അത് വ്യക്തമാക്കുന്നത്. വിയോജിക്കുന്നവരോടുള്ള അസഹിഷ്ണുതയാണ് മുഖ്യമന്ത്രി അന്നും ഇന്നും പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.


Read Previous

വോട്ടര്‍മാര്‍ നല്‍കിയ സന്ദേശം, എല്ലാവരും മനസിലാക്കിയെന്ന് കരുതുന്നു; വെങ്കയ്യ നായിഡു

Read Next

ബെല്ലടിച്ചിട്ടും ബസ് നിര്‍ത്തിയില്ല; ഡ്രൈവറെ ആക്രമിച്ച് യാത്രക്കാരന്‍, ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »