Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പിണറായി വിജയൻ കേരള ഹിറ്റ്ലർ’; പിവി അൻവറിൻറെ അറസ്‌റ്റിൽ പ്രതികരിച്ച് കെ മുരളീധരൻ


കാസർകോട്: ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ പിവി അൻവറിന്‍റെ അറസ്‌റ്റിൽ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ കേരള ഹിറ്റ്ലറെന്ന് അദ്ദേഹം വിമർശിച്ചു. ജനങ്ങൾക്കൊപ്പം നിന്നതിനാണ് പിവി അൻവറിനെ അറസ്‌റ്റ് ചെയ്‌തത്. പീഡനക്കേസിൽ മുകേഷിനെ സംരക്ഷിച്ച സർക്കാരാണ് അൻവറിനെ വീട് വളഞ്ഞ് അറസ്‌റ്റ് ചെയ്‌തതെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ മന്ത്രി സ്ഥാനം രക്ഷിക്കാൻ ഉള്ള നെട്ടോട്ടത്തിലാണ്. വകുപ്പ് നോക്കാനുള്ള സമയം മന്ത്രിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിവി അൻവറിന്‍റെ മുന്നണി പ്രവേശനം കാത്തിരുന്നു കാണാമെന്നും കെ മുരളീധരൻ പറഞ്ഞു.

കല്ല്യോട്ടെ കൊലപാതക ഗൂഡാലോചനയിൽ പി ജയരാജന്‍റെ പങ്ക് ഇന്നലത്തോടെ തെളിഞ്ഞു. സിപിഎം ആണെങ്കിൽ എന്തും ചെയ്യാമെന്ന അവസ്ഥയിലെക്ക് കാര്യങ്ങൾ മാറി. അടുത്ത അഞ്ച് വർഷം കേരള ത്തിൽ പ്രതിപക്ഷത്തിരുന്ന് ചെയ്യാൻ പോകുന്ന കാര്യമാണ് സിപിഎം ചെയ്യുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. ജയിലിന് മുന്നിൽ ജയരാജൻ നടത്തിയത് ചട്ടലംഘനമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിരവധി കോൺഗ്രസ് നേതാക്കളാണ് അൻവറിന് പിന്തുണയുമായി രംഗത്തെത്തിയി രിക്കുന്നത്. അൻവറിന്‍റെ അറസ്‌റ്റ് ഭരണകൂട ഭീകരതയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു എംഎല്‍എയെ രാത്രിയില്‍ വീടുവളഞ്ഞ് അസ്‌റ്റ് ചെയ്യുന്നത് കേരളത്തില്‍ കേട്ടുകേള്‍ വിയില്ലാത്ത കാര്യമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.


Read Previous

രാജ്യത്ത് രണ്ട് കുഞ്ഞുങ്ങൾക്ക് എച്ച്എംപിവി സ്ഥിരീകരിച്ച് ഐസിഎംആർ; കുട്ടികൾ സുഖം പ്രാപിച്ച് വരുന്നു, റിപ്പോർട്ട്‌ ചെയ്തത് കർണാടകയിൽ, ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യമന്ത്രാലയം

Read Next

ഇത് ഒരു എംഎൽഎയും ചെയ്യാൻ പാടില്ലാത്ത കാര്യം, അൻവറിനെതിരായ പൊലീസ് നടപടി നീതിപൂർവം’: സിപിഎം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »