ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദമ്മാം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നേടിയ ഉജ്ജ്വല വിജയത്തിൽ, ഒഐസിസി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പായസവും മധുരവും വിതരണം ചെയ്തു ആഹ്ലാദം പ്രകടിപ്പിച്ചു. പിണറായി വിജയൻറ്റെ ദുർഭരണ ത്തിന്റെ കൗണ്ട് ഡൗൺ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ തുടങ്ങിയതായി ദമ്മാം ഓഐസിസി വിലയിരുത്തി. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൻറെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജനാധിപത്യ കേരളത്തിൻറെ പരിഛേദമായി നിലമ്പൂർ ജനത യുഡിഎഫി നൊപ്പം നിന്നു. പിണറായി വിജയൻ സർക്കാരിനെതിരെയുള്ള കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും രോഷമാണ് നിലമ്പൂർ ജനത ഏറ്റെടുത്തത്.
ഏറ്റവും മികച്ചതെന്ന് വിളംബരം നടത്തി പിണറായിസത്തോട് ചേർന്ന് നിൽക്കുന്ന ചാനലുകളും, സെലക്റ്റീവായി മാത്രം വായ തുറക്കുന്ന സാംസ്കാരിക നായകരും വാഴ്ത്തിപ്പാടിയ ഇടത് സ്ഥാനാർഥി, സ്വന്തം ബൂത്തിൽ പോലും പിറകിലായി. പിണറായി വിജയൻ എല്ലാ പഞ്ചായത്തിലും പോയി കവല പ്രസംഗങ്ങൾ നടത്തിയും, ഭരണതലസ്ഥാനം നിലമ്പൂരിലേക്ക് മാറ്റി എല്ലാ മന്ത്രിമാരും രാപ്പകൽ ഓടി നടന്നു വോട്ട് ചോദിച്ചു നടത്തിയ പണമൊഴുക്കിയ പ്രവർത്തനങ്ങൾ മൂല്യബോധമുള്ള ജനത പുഛിച്ചു തള്ളി. ഇടത് മുന്നണി കാടിളക്കി നടത്തിയ വർഗ്ഗീയ പ്രചരണങ്ങൾ മതേതര കേളത്തിന് വേദന ഉളവാക്കുന്നതായിരുന്നു.
ഇവിടെ തോറ്റത് കേവലം സ്വരാജ് മാത്രമല്ല പത്താം വർഷത്തിലേക്ക് കടന്ന പിണറായിയുടെ ദുർഭരണം കൂടിയാണ്. സാങ്കേതികമായി ഒരു വർഷത്തിൽ താഴെ മാത്രം കാലാവധിക്ക് വേണ്ടി ജന പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള ഈ ഉപതെരെഞ്ഞടുപ്പിൽ കാലാവസ്ഥ പ്രതികൂലമായിട്ട് കൂടി ജനങ്ങൾ ആവേശ ത്തോടെ പോളിംഗ് ബൂത്തിൽ പോയത് ഈ ദുർഭരണത്തിന് എതിരെ പ്രതികരിക്കാൻ ഉള്ള അവസരം വിനിയോഗിക്കാൻ കൂടിയാണ്. കഴിഞ്ഞ ഒമ്പത് വർഷകാലം പിണറായി നടത്തിയ ജനദ്രോഹ ഭരണത്തി ന് എതിരേ നിലമ്പൂർ ജനത രേഖ പെടുത്തിയ അവിശ്വാസം ആണ് ഈ തിരഞ്ഞെടുപ്പ് ഫലം. ഇത് അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി ദുർഭരണത്തെ കേരള ജനത വലിച്ചു താഴെ ഇടും എന്ന വ്യക്തമായ സൂചികയാണ്. ജനാധിപത്യം കൃത്യമായി വിനിയോഗിച്ച നിലമ്പൂർ ജനതയെ ദമ്മാം ഒഐസിസി അഭിനന്ദിച്ചു.
വിജയാഘോഷത്തിൽ ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി പ്രസിഡൻറ് ഇ കെ സലിമിൻറ്റെയും നാഷണൽ കമ്മിറ്റി പ്രസിഡൻറ്റ് ബിജു കല്ലുമലയുടെയും നേതൃത്വത്തിയ റഫീഖ് കൂട്ടിലങ്ങാടി, പ്രമോദ് പൂപ്പാല, ഷംസ് കൊല്ലം, പി.കെ അബ്ദുൽ കരിം, നൗഷാദ് തഴവ, നിഷാദ് കുഞ്ചു, ഗഫൂർ വണ്ടൂർ, ഹമീദ് മരക്കാശ്ശേരി, ഷാഹിദ് കൊടിയങ്ങൽ, ജലീൽ പള്ളാതുരുത്തി, അഷ്റഫ് കൊണ്ടോട്ടി, മുഹമ്മദ് ഈസ, ബിൻസ് മാത്യൂസ് ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു
