പികെ ശശി പുറത്തുതന്നെ; ഇഎൻ സുരേഷ് ബാബു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി


പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ഇഎന്‍ സുരേഷ് ബാബുവിനെ വീണ്ടും തെരഞ്ഞെടുത്തു. സെക്രട്ടറിസ്ഥാനത്ത് 53-കാരനായ സുരേഷ്ബാബുവിന്റെ രണ്ടാമൂഴമാണിത്. ജില്ലാ സെക്രട്ടറി അവതരിപ്പിച്ച ജില്ലാക്കമ്മിറ്റിയിലേക്കുള്ള 44 അംഗ പാനല്‍, പ്രതിനിധി സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു.

എട്ടുപേര്‍ പുതുമുഖങ്ങളാണ്. തുടര്‍ന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം പി മമ്മിക്കുട്ടി ജില്ലാ സെക്രട്ടറിയായി ഇഎന്‍ സുരേഷ് ബാബുവിന്റെ പേര് നിര്‍ദേശിച്ചു. യോഗം ഏകകണ്ഠമായി അംഗീകരിച്ചു.

29 അംഗ സംസ്ഥാനസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടേറിയറ്റിനെ സംസ്ഥാനസമ്മേളനത്തിനു ശേഷം തെരഞ്ഞെടുക്കും. അതേസമയം, പാര്‍ട്ടി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ മുതിര്‍ന്ന നേതാവ് പികെ ശശിയെ ഒഴിവാക്കിയാണ് പുതിയ പാനല്‍ അവതരിപ്പിച്ചത്.


Read Previous

ഒയാസിസ് മാത്രം എങ്ങനെ അറിഞ്ഞു?; കമിഴ്ന്നു വീണാൽ കാൽപ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സർക്കാരായി മാറി’: വിഡി സതീശൻ

Read Next

മകന്റെ മരണത്തിൽ മനോവേദന; കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ; നെയ്യാറിൽ ദമ്പതികൾ ജീവനൊടുക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »