
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ശനിയാഴ്ചയുണ്ടായ വിമാനാപകട ത്തിൽ രണ്ട് ഇന്ത്യൻ ട്രെയിനി പൈലറ്റുമാർ മരിച്ചതായി അധികൃതർ അറിയിച്ചു. മുംബൈ സ്വദേശികളായ അഭയ് ഗദ്രൂ, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് മരണ പ്പെട്ടത്. പൈപ്പർ പിഎ-34 സെനെക എന്ന ഇരട്ട എഞ്ചിനുകളുള്ള ലൈറ്റ് എയർ ക്രാഫ്റ്റാണ് തകർന്നത്.
വിമാനം ചില്ലിവാക്ക് നഗരത്തിലെ ഒരു കെട്ടിടത്തിന് പിന്നിലെ മരങ്ങൾക്കിടയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് കനേഡിയൻ പോലീസ് അധികൃതർ പറഞ്ഞു. സംഭവത്തിൽ ഇന്ത്യക്കാരെ കൂടാതെ മറ്റൊരു പൈലറ്റും കൊല്ലപ്പെട്ടു. അതേസമയം വിമാനം തകർന്നതിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്, സംഭവത്തിൽ കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചു.