എറണാകുളം പുത്തൻവേലിക്കരയിൽ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ


എറണാകുളം പുത്തൻവേലിക്കരയിൽ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ. 16കാര നായ അമ്പാടിയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്റ്റേഷൻ കടവ് വിവേക സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അമ്പാടി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അഞ്ചുവഴി ആലുങ്കപറമ്പിൽ സുധാകരൻ്റെ മകനാണ് അമ്പാടി.

കുട്ടിയുടെ അമ്മ അർബുദ ​രോ​ഗ ബാധിതയായാണ്. അമ്മയുടെ രോഗാവസ്ഥയിൽ അമ്പാടി അസ്വ സ്ഥതനായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. ഇവരുടെ ചികിത്സയുടെ ഭാ​ഗമായി അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് അമ്പാടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ ജീവനൊടുക്കുന്ന മൂന്നാമത്തെ സ്കൂൾ വിദ്യാർഥിയാണ് അമ്പാടി. കഴിഞ്ഞ ദിവസം തിരുവനന്തപുരം മരുതംകുഴിയിൽ പരീക്ഷാപേടിയെ തുടർന്ന് പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കിയിരുന്നു. പിന്നാലെ കോഴിക്കോട് വടകരയിൽ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പ്ലസ് ടു വിദ്യാർഥിയുടെയും മരണവാർത്ത പുറത്തുവന്നിരുന്നു.


Read Previous

ഇളനീരിനേക്കാൾ നല്ലതാണ് കള്ള്, ​ഗോവിന്ദൻ പറഞ്ഞത് മദ്യത്തെക്കുറിച്ച്, മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന് വിളിച്ചത് അഹംഭാവം; ഇപി ജയരാജൻ

Read Next

പരസ്പരം കൊമ്പുകോർത്ത് സ്പീക്കറും പ്രതിപക്ഷ നേതാവും, സർക്കാരിനെ കടന്നാക്രമിച്ച് രാഹുൽ; ആശാവർക്കർമാരുടെ സമരത്തിൽ തല്ലിപ്പിരിഞ്ഞ് നിയമസഭ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »