
തിരുവനന്തപുരം: കോവിഡ് ഭീതി നില്‍നില്‍ക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 21 മുതല്‍ പ്ലസ് 2 practical പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് ഉചിതമാണോ എന്ന് വിദ്യാഭ്യാസ വകുപ്പ് ആലോചി ക്കേണ്ടതാണ്. ലാബില്‍ പരീക്ഷണങ്ങള്‍ ഒന്നും ചെയ്ത് പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികള്‍ എങ്ങനെ practical പരീക്ഷകള്‍ നേരിടും.
ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപ കരുടെയും ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് മനസ്സിലാക്കുന്നു. ഇക്കാര്യം ഗൗരവമായി എടുത്ത് വിദഗ്ദരുമായി ആലോചിച്ച് മറ്റ് മാര്‍ഗ്ഗങ്ങള്‍ അടിയന്തിരമായി സ്വീകരിക്കുന്നത് ഉചിതമാകുമെന്ന് കാട്ടി പൊതുവിദ്യാഭ്യാ സ വകുപ്പ് മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.